Latest NewsIndiaNews

ടിപ്പുസുല്‍ത്താനെതിരായ മോശം പരാമർശം: നിയമ നടപടിക്കൊരുങ്ങി ബന്ധുക്കൾ

ന്യൂഡല്‍ഹി: ടിപ്പുസുല്‍ത്താനെതിരായ കേന്ദ്രമന്ത്രി ആനന്ത്​ കുമാര്‍ ഹെഗ്​ഡയുടെ മോശം പരാമര്‍ശങ്ങള്‍ക്കെതിരെ ബന്ധുക്കള്‍ നിയമ നടപടിയിലേക്ക്​​. ടിപ്പുവി​​ന്റെ കുടുംബത്തിലെ ആറാം തലമുറയില്‍പ്പെട്ട ഭക്​തിയാര്‍ അലിയാണ്​ കേന്ദ്രമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്നത്. കുടുംബത്തിലെ എല്ലാ അംഗങ്ങളുമായി കൂടി​യാലോചിച്ച്‌​ ഹെഗ്​ഡയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമപടി സ്വീകരിക്കുമെന്ന്​ അദ്ദേഹം പറഞ്ഞു. ദേശീയ നായകനായ ടിപ്പുവിനെതിരെ എന്തടിസ്ഥാനത്തിലാണ്​ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന്​ അറിയില്ലെന്നും അ​ദ്ദേഹം വ്യക്തമാക്കി.

കര്‍ണാടകയിലെ ടിപ്പു ജയന്തിയുമായി ബന്ധപ്പെട്ട്​ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ആനന്ത്​ ഹെഗ്​ഡ നടത്തിയ പ്രസ്​താവനയാണ്​ വിവാദത്തിന്​ കാരണമായത്​. ടിപ്പു സുൽത്താൻ ക്രൂരനായ കൊലപാതകിയാണെന്നും കൂട്ടബലാല്‍സംഗം നടത്തിയ വ്യക്​തിയാണെന്നും ആനന്ത്​ ഹെഗ്​ഡ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button