ബംഗളൂരു: കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്ഡെയുടെ നാവരിയുന്നവര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് കര്‍ണാടകയിലെ എ ഐ എംഐ എം നേതാവ്. കലബുറഗിയിലെ മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ഗുരുശാന്ത് പട്ടേദാര്‍ ആണ് ഒരു കോടി വാഗ്ദാനം ചെയ്തത്. ദളിതരെയും മുസ്ലിങ്ങളെയും മതേതരവാദികളെയും കളിയാക്കിയ മന്ത്രി മതേതരത്വത്തെ അപമാനിക്കുകവഴി കേന്ദ്രമന്ത്രി ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തിയെന്നും പട്ടേദാര്‍ ആരോപിച്ചു.
നാവരിയുന്നതിനായി ഒരു മാസത്തെ സമയം അനുവദിക്കുകയാണ്.എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കൊപ്പലില്‍ നടന്ന ചടങ്ങില്‍ പ്രസംഗിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പരാമർശം.
Post Your Comments