ഇന്ത്യക്കാരെല്ലാവരും ഒന്നായി, വിഭാഗീയ ചിന്തയുമില്ലാതെ ഏകോദര സഹോദരങ്ങളെ പോലെ ജീവിക്കേണ്ട സമയമാണിതെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. ഭാരതസര്‍ക്കാര്‍ യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴില്‍ നെഹ്റു യുവകേന്ദ്ര സംഘതന്‍ കേരള സോണ്‍ സംഘടിപ്പിക്കുന്ന അന്തര്‍ സംസ്ഥാന യുവജന വിനിമയ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തു സൂക്ഷിക്കേണ്ട കടമ നാം ഓരോരുത്തരുടെതുമാണെന്ന് മന്ത്രി പറഞ്ഞു. പരസ്പരം മനസിലാക്കിയും സഹായിച്ചും മുന്നോട്ടു പോവാൻ ഏവരും തയ്യാറാവണം. രാജ്യത്തിന്റെ ഓരോ ഇഞ്ച് ഭൂമിയിലും വ്യത്യസ്തമായ ആചാരങ്ങളും വിശ്വാസവും സംസ്കാരവുമാണുള്ളത്. എന്നാൽ ഇതെല്ലാം ചേരുമ്പാഴാണ് ഏക ഭാരത് ശ്രേഷ്ഠ ഭാരത് എന്ന മഹത് വചനം അർത്ഥപൂർണമാവുന്നതെന്ന് അദ്ദേഹം പറഞ്ഞു.
15 ദിവസത്തെ ക്യാംപിന്റെ ഭാഗമായി യുവാക്കള്‍ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം, കേരള ജനതയുടെ ജീവിതരീതി, ഭക്ഷണക്രമം എന്നിവ മനസ്സിലാക്കുന്നതിനായി ഹോംസ്റ്റേ പരിപാടിയില്‍ പങ്കെടുക്കും. ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക, പ്രധാനപ്പെട്ട സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുക, പ്രമുഖ വ്യക്തികളുമായി ആശയവിനിമയം നടത്തുക, സെമിനാര്‍, കലാപരിപാടികള്‍, എന്നിവയില്‍ പങ്കെടുക്കുക എന്നിവ ക്യാമ്പിന്റെ ലക്ഷ്യങ്ങളാണ്. ഹിമാചല്‍ പ്രദേശിലെ ഉന, ബിലാസ്പൂര്‍, ധര്‍മ്മശാല, മാണ്ടി, ഹാമിര്‍പുര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 50 യുവാക്കളും കേരളത്തിലെ വിസ് ജില്ലകളില്‍ നിന്നുള്ള 50 യുവാക്കളുമാണ് ക്യാമ്പില്‍ എത്തിച്ചേർന്നത്.
Post Your Comments