ഭോപ്പാല്‍: കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയത്തിൽ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരുന്ന രണ്ട് പേരെ കാണാതായി. മധ്യപ്രദേശിലെ ആശുപത്രിയിലാണ് സംഭവം.വുഹാനില്‍നിന്ന് നാട്ടിലെത്തിയ യുവാവാണ് കാണാതായവരിൽ ഒരാൾ. രണ്ടാമത്തെയാള്‍ ചൈനയില്‍നിന്ന് മൂന്നു ദിവസങ്ങള്‍ക്ക് മുൻപാണ് ജബല്‍പുരിലെത്തിയത്. വുഹാന്‍ സര്‍വകലാശാലയിലെ എംബിബിഎസ് വിദ്യാര്‍ഥിയായ യുവാവ് ചുമയും ജലദോഷവും തൊണ്ടവേദനയും വന്നതോടെയാണ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടിയത്. ഇയാളെ ഐസൊലേഷന്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഞായറാഴ്ച ഇയാളില്‍ നിന്ന് പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇതിന് മുൻപ് തന്നെ രണ്ട് യുവാക്കളെയും ആശുപത്രിയില്‍ നിന്ന് കാണാതായി.
Post Your Comments