ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വുഹാനില്‍ നിന്നുമെത്തിയ ഇന്ത്യക്കാരാണ് ഇപ്പോൾ വാർത്തകളിലെ ചർച്ചാവിഷയം. ക്യാമ്പിൽ മാസ്‌ക് ധരിച്ച് പാട്ടുപാടി നൃത്തം ചെയ്യുന്ന ഒരു സംഘം യുവാക്കളുടെ വീഡിയോ ആണ് വൈറലാകുന്നത്. ഹരിയാനയിലെ മനേസറില്‍ തയാറാക്കിയ പ്രത്യേക കേന്ദ്രത്തില്‍ നിന്നുള്ളതാണ് വീഡിയോ. 300 പേരാണ് വിവിധ സെക്ടറുകളിലായി ഇവിടെ കഴിയുന്നത്. പേടിച്ച് പിന്മാറാനല്ല സധൈര്യം കൊറോണ എന്ന വില്ലനെ നേരിടാനാണ് ഈ യുവാക്കള്‍ ശ്രമിക്കുന്നത്. കൊറോണ വൈറസിനെ കുറിച്ചുള്ള ഭീതി മനസ്സിനെ തളര്‍ത്താതിരിക്കാന്‍ വിദ്യാര്‍ഥികള്‍ കണ്ടെത്തിയ മാര്‍ഗമാണ് ഇത്. ബിജെപി അംഗമായ മേജര്‍ സുരേന്ദ്ര പൂന, എയര്‍ ഇന്ത്യ വക്താവ് ധന്‍ജയ് കുമാര്‍ തുടങ്ങി നിരവധി പേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
Read also: കൊറോണ : ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി ഗൾഫ് രാജ്യം
ഇന്ത്യന്‍ സൈന്യം നിര്‍മ്മിച്ച ഹരിയാനയിലെ മനേസാറിലെ കൊറോണ വൈറസ് ഐസൊലേഷന്‍ ക്യാമ്പില്‍ ഉത്സാഹികളായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കണ്ടതില്‍ സന്തോഷമുണ്ടെന്ന് ബിജെപി അംഗമായ മേജര്‍ സുരേന്ദ്ര പൂന വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു. ‘ഇതാണ് ഇന്ത്യന്‍ യുവത്വത്തിന്റെ മനോഭാവം. ഇങ്ങനെയായിരിക്കണം നാം.’ തുടങ്ങി നിരവധി പോസറ്റീവ് കമന്റുകളാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.
Guess???? pic.twitter.com/w2ZA47s1lX
— Dhananjay kumar (@dhananjaypro) February 2, 2020
Post Your Comments