അടുത്ത ആറു മാസത്തിനുള്ളിൽ ചില രാജ്യങ്ങളിൽ വാട്സാപ് പേയ്മെന്റുകൾ തുടങ്ങുമെന്ന് ഫെയ്സ്ബുക് സിഇഒ മാർക്ക് സക്കർബർഗ്.
തടസ്സങ്ങൾ ഉണ്ടെങ്കിലും കൂടുതൽ രാജ്യങ്ങളിൽ വാട്സാപ് പേയ്‌മെന്റ് സംവിധാനം ഉടൻ തന്നെ തുടങ്ങുമെന്നാണ് സക്കർബർഗ് പറയുന്നത്. ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിലായിരിക്കും ആദ്യം വാട്‌സാപ് പേ സേവനം തുടങ്ങുക.
ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസ്സുകൾ ഉൾപ്പെടെ 40 കോടിയിലധികം ഉപയോക്താക്കളെ വാട്‌സാപ്പിന്റെ യുപിഐ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സൗകര്യം ഉൾക്കൊള്ളുമെന്ന് ഫെയ്‌സ്ബുക് സിഇഒ പറഞ്ഞു.
ഇന്ത്യയിൽ നിലവിൽ നിരവധി പേയ്മെന്‍റ് ആപ്പുകൾ സജീവമാണ്. ഗൂഗിളിന്‍റെ ജി പേ ആണ് പ്രധാനം. വാട്സാപ്പ് കൂടി ഈ മേഖലയിലേയ്ക്ക് വരുന്നതോടെ മത്സര കടുത്തതാകും. ചാറ്റ് ചെയ്യുന്നത് പോലെ തന്നെയായിരിക്കും പേയ്മെന്‍റ് ചെയ്യുന്നതും. അതുകൊണ്ട് തന്നെ അനായാസം പണം കൈമാറാൻ സാധിക്കും. ബാങ്കുകളുടെ പേയ്മെന്‍റ് ആപ്പുകൾക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുമില്ല. സങ്കീർണതയാണ് കാരണം. എന്നാൽ ജി പേ, ഫോൺ പേ, പേ ടിഎം പോലുള്ള ആപ്പുകൾ ജനപ്രിയമാണ്.
Post Your Comments