Latest NewsKeralaNews

മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകളിൽ സംസ്ഥാന പൊലീസ് മേധാവി പങ്കെടുക്കുന്ന നിർണ്ണായക യോഗം ഇന്ന്

വയനാട്: മാവോയിസ്റ്റ് സാന്നിധ്യമുള്ള ജില്ലകളിൽ സംസ്ഥാന പൊലീസ് മേധാവി പങ്കെടുക്കുന്ന നിർണ്ണായക യോഗം ഇന്നു ചേരും. മാവോയിസ്റ്റ് ബാധിത ജില്ലകളിലെ ഉദ്യോഗസ്ഥരോടൊപ്പം ചീഫ് സെക്രട്ടറി ടോം ജോസും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറയ്‌ക്കൊപ്പം പങ്കെടുക്കും.കല്‍പറ്റ കളക്ട്രേറ്റിൽ രാവിലെ പതിനൊന്ന് മണിക്കാണ് യോഗം.

മാവോയിസ്റ്റ് ബാധിത ജില്ലകളായി കേന്ദ്രം പ്രഖ്യാപിച്ച മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, വയനാട് എന്നീ ജില്ലകളിലെ കളക്ടർമാർ, വിവധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുക്കും. ജില്ലയിലെ ആദിവാസികളുടെയടക്കം സഹായത്തോടെ മാവോയിസ്റ്റുകളെ നേരിടാന്‍ പ്രത്യേക കർമ്മ പദ്ധതി യോഗത്തില്‍ തയാറാക്കും.

അതേസമയം, യുഎപിഎ കേസിൽ റിമാൻഡിൽ കഴിയുന്ന എൽ.എൽ.ബി വിദ്യാർഥിയായ അലൻ ഷുഹൈബിനെ സർവകലാശാല ചട്ടപ്രകാരം റോളിൽ നിന്ന് പുറത്താക്കി. ഇത് സംബന്ധിച്ച് അലന്റെ മാതാവ് സബിതാ ശേഖറിന് കണ്ണൂർ യൂണിവേഴ്സിറ്റി നിയമ വിഭാഗം തലവൻ സർക്കുലർ അയച്ചു.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലായ അലൻ മൂന്ന് മാസമായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണ്. എൻഐഎ അന്വേഷണം തുടരുന്നതിനിടെയാണ് യൂണിവേഴ്സിറ്റിയുടെ നടപടി. എൽ എൽ ബി സ്കൂൾ സ്റ്റഡീസിലെ തലശ്ശേരി ക്യാമ്പസിലെ വിദ്യാർഥിയാണ് അലൻ ഷുഹൈബ്.

ALSO READ: മിശ്രവിവാഹം: ദമ്പതിമാർക്കായി സേഫ് ഹോമുകളുടെ പ്രവര്‍ത്തനം എല്ലാ ജില്ലകളിലേക്കും

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2019 നവംബർ ഒന്നിനാണ് അലനെയും താഹയെയും പൊലീീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തിയതിന് പിന്നാലെയാണ് കേസ് എൻഐഎയ്ക്ക് കൈമാറുന്നത്. ഇരുവർക്കും നിരോധിത സംഘടനയായ സി പി ഐ മാവോയിസ്റ്റുമായി ബന്ധമുണ്ടെന്നാണ് പൊലീസ് വാദം. ഇരുവരും മാവോയിസ്റ്റ് ബന്ധമുള്ളവരാാണെന്ന് മുഖ്യയമന്ത്രിയും വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button