കോഴിക്കോട് : സംശയത്തിന്റെ നിരവധി ചോദ്യങ്ങള്‍ ബാക്കിയാക്കി ഫാത്തിമ നസീലയുടെ മരണം. കഴിഞ്ഞ ദിവസം ഡബ്ല്യുഎംഒ ഇംഗ്ലിഷ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയില്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമാണ് നിരവധി ചോദ്യങ്ങള്‍ ബാക്കിയാക്കുന്നത്. പെണ്‍ക്കുട്ടികളുടെ ശുചിമുറിയില്‍ ഉച്ചയ്ക്ക് 1. 30 ന് ആണ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ 2 പേര്‍ ഫാത്തിമ നസീലയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്നലെ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ ശ്വാസം മുട്ടി മരണമാണെന്നാണ് വ്യക്തമായി. മറ്റ് അസ്വാഭാവികതകളെന്നും പ്രഥാമികാന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
രാവിലെ മുതല്‍ പ്രശ്‌നങ്ങള്‍ ഫാത്തിമ നസീലക്ക് എന്തെങ്കിലും ഉണ്ടായിരുന്നതായി തോന്നിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ക്ലാസ് മുറിയിലോ ഇടവേളയിലോ എപ്പോഴെങ്കിലും വിദ്യാര്‍ഥിയെ മാനസികമായി തളര്‍ത്തുന്ന സംഭവങ്ങളുമാണോ മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വിദ്യാര്‍ഥിനിയുടെ ബന്ധുക്കള്‍ സംഭവത്തില്‍ ഇതുവരെ പരാതികള്‍ ഒന്നും നല്‍കിയിട്ടില്ലെങ്കിലും അനേഷണ ഉദ്യോഗസ്ഥരുമായി സംസാരിച്ച് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുന്‍പോട്ട് പോകാനാണ് അവരുടെ തീരുമാനമെന്നാണ് വിവരം.സംഭവത്തില്‍ ദൂരുഹത നീക്കണമെന്നും അന്വേഷണങ്ങളുമായി സഹകരിക്കാന്‍ തയാറാണെന്നും മുട്ടില്‍ ഡബ്ല്യുഎംഒ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി. അബ്ദുല്‍ ജലീല്‍ പറഞ്ഞു.
Post Your Comments