Latest NewsIndiaNews

കേന്ദ്ര ബജറ്റ് 2020 : നരേന്ദ്ര മോദിയുടെ സുരക്ഷക്കായി വകയിരുത്തിയത് 540 കോടി

ദില്ലി: കേന്ദ്ര ബജറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷക്കായി വകയിരുത്തിയത് 540 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തതില്‍ നിന്ന് 120 കോടി രൂപ ഇക്കുറി വര്‍ധിച്ചു. 420 കോടി രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം. പുല്‍വാമ ഭീകരാക്രമണത്തിനും ബാലാക്കോട്ട് തിരിച്ചടിക്കും ശേഷമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് പ്രധാനമന്ത്രിയുടെ സുരക്ഷാ ചെലവ് വര്‍ധിപ്പിച്ചത്.

ബജറ്റില്‍ 540 കോടി വകയിരുത്തിയെങ്കിലും ഒരു വര്‍ഷത്തില്‍ 600 കോടിയെങ്കിലും പ്രധാനമന്ത്രിയുടെ എസ്പിജി സുരക്ഷക്ക് സര്‍ക്കാര്‍ ചെലവിടേണ്ടി വരും. കാരണം 3000 പേരുള്ള സ്‌പെഷല്‍ സുരക്ഷാ സംഘമാണ് പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കുന്നത്. ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരുടെ സുരക്ഷ ഒഴിവാക്കിയത് എന്നായിരുന്നു ന്യായീകരണം. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെയുള്ള ബജറ്റിലാണ് പ്രധാനമന്ത്രിയുടെ സുരക്ഷക്കുള്ള ചെലവില്‍ വന്‍ വര്‍ധനവ് വരുത്തിയത്.

എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തുടര്‍ച്ചയായി പ്രോട്ടോക്കോള്‍ ലംഘിക്കുന്നതായും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. മന്‍മോഹന്‍ സിംഗിന് പുറമെ, മുന്‍ പ്രധാനമന്ത്രിമാരായ എച്ച് ഡി ദേവഗൗഡ, വി പി സിംഗ് എന്നിവരുടെ സ്‌പെഷല്‍ സുരക്ഷയും കേന്ദ്രം പിന്‍വലിച്ചിരുന്നു. എന്തായാലും ഗാന്ധി കുടുംബത്തിന്റെ സുരക്ഷ പിന്‍വലിച്ചതോടെ ഇനി പ്രധാനമന്ത്രിക്ക് മാത്രമാവും എസ്പിജി കാവല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button