KeralaLatest NewsNews

എഡ്ജ് 2020; ബഹിരാകാശരംഗത്ത് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ ഇതൊക്കെ

തിരുവനന്തപുരം: ബഹിരാകാശ ശാസ്ത്ര സാങ്കേതികരംഗത്ത് ശക്തിയാര്‍ജിക്കാന്‍ പുതിയ പദ്ധതികളുമായി കേരളം. ശാസ്ത്ര സാങ്കേതികരംഗത്ത് ലോകോത്തര അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന സ്‌പേസ് പാര്‍ക്ക് ബഹിരാകാശ വ്യവസായത്തിന് മുതല്‍ക്കൂട്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോകമെമ്പാടുമുളള ബഹിരാകാശ വിദഗ്ധരും വ്യവസായ പ്രമുഖരും
പങ്കെടുക്കുന്ന ഉച്ചകോടിക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍.

എഡ്ജ് 2020’എന്ന് പേരിട്ട ബഹികാരാശ കോണ്‍ക്ലേവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. . ബഹിരാകാശ ഗവേഷണത്തിനും വ്യവസായത്തിനുമായി സ്ഥാപിക്കുന്ന തിരുവന്തപുരം സ്‌പേസ് പാര്‍ക്കിന്റെ നേതൃത്വത്തിലാണ് സെമിനാര്‍ നടക്കുന്നത്. സ്‌പെയ്‌സ് പാര്‍ക്കിലൂടെ ഇന്ത്യയുടെ ബഹിരാകാശനഗരമായി തിരുവനന്തപുരത്തെ ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുമായി സ്‌പേസ് പാര്‍ക്ക് ധാരണാപത്രം കൈമാറി. കൊളറാഡോയിലെയും ആസ്ട്രിയയിലെയും പ്രമുഖ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങളുമായും ഉച്ചകോടിയില്‍ ധാരണപത്രം ഒപ്പിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button