വുഹാന്‍: ചൈനയില്‍ ഭീതിപരത്തുന്ന കൊറോണ വൈറസിന്റെ വ്യാപനത്തില്‍ വര്‍ധനവെന്ന് പുതിയ പഠനം. സയന്‍സ് ജേണലായ ദ ലാന്‍സെറ്റിലെ റിപ്പോര്‍ട്ടില്‍ വുഹാനില്‍ 75,000 ലധികം പേര്‍ക്ക് കൊറോണ പിടിപെട്ടതായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.2019 ഡിസംബര്‍ ഒന്നു മുതല്‍ 2020 ജനുവരി 25 വരെയുള്ള കണക്കനുസരിച്ച് വുഹാനില്‍ 75,800 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് പ്രസിദ്ധീകരണത്തില്‍ വിശദമാക്കുന്നത്.
ചൈനയിലെ മറ്റു നഗരങ്ങളിലേക്കും ഇവ വ്യാപിച്ചിരിക്കാമെന്നും ഇതില്‍ പറയുന്നു. അതെ സമയം ഇന്ത്യയിലും അതീവ ജാഗ്രത തുടരുകയാണ്. കൊറോണ വൈറസ് പടരാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ രോഗ പ്രതിരോധത്തിന് ഉപയോഗിക്കുന്ന എന്‍ 95 മാസ്കിന് രാജ്യത്ത് കുറവ് അനുഭവപ്പെടുന്നു. ഇത് കണക്കിലെടുത്ത് എന്‍ 95 മാസ്കിന്റെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു.
കൂടത്തായി കേസ് അന്വേഷണ ഉദ്യോഗസ്ഥന് കെ.ജി സൈമണ്‍ സ്ഥലം മാറ്റം
എന്‍ 95 മാസ്കിന്റെ കയറ്റുമതി തത്ക്കാലത്തേക്ക് നിരോധിക്കണം എന്നാവശ്യപ്പെട്ട് ഓള് ഇന്ത്യ ഫുഡ് ആന്റ് ഡ്രഗ് ലൈസന്‍സ് അസോസിയേഷന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്ത് നല്‍കിയിരുന്നു. ഇതേതുര്‍ന്നാണ് കേന്ദ്രത്തിന്റെ നടപടി. മുഖത്തോട് കൂടുതല്‍ ഇഴകി കിടക്കുന്ന എന്‍ 95 മാസ്ക് വായുവില്‍ കൂടി പകരുന്ന വൈറസുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ്.
Post Your Comments