തിരുവനന്തപുരം: കൂടത്തായി കേസ് അന്വേഷണ ഉദ്യോഗസ്ഥന് കെ.ജി.സൈമണ്‍ സ്ഥലംമാറ്റം. നിലവില്‍ കോഴിക്കോട് റൂറല്‍ എസ്പിയായ കെ.ജി.സൈമണേ പത്തനംതിട്ട എസ്പിയായാണ് നിയമിച്ചിരിക്കുന്നത്.അഞ്ച് ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ് സ്ഥലംമാറ്റം നല്‍കിയിരിക്കുന്നത്.
ക്രൈംബ്രാഞ്ച് കണ്ണൂര്‍ മേധാവി എ.ശ്രീനിവാസിനെ കോഴിക്കോട് റൂറല്‍ എസ്പിയായി നിയമിച്ചു. കാസര്‍കോട് ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫിനെ ആലപ്പുഴ എസ്പിയായും പത്തനംതിട്ട എസ്പി ജി. ജയ്ദേവിനെ കോട്ടയം എസ്പിയായും നിയമിച്ചു. കോട്ടയം എസ്പി പി.എസ് സാബുവിനെ കാസര്‍കോട് ജില്ല പോലീസ് മേധാവിയായും നിയമിച്ചു.
Post Your Comments