Latest NewsKeralaNews

ബിജെപി –പോപ്പുലർ ഫ്രണ്ട് പ്രകടനങ്ങൾ മുഖാമുഖം, സംഘർഷം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട് ∙ ബിജെപി –പോപ്പുലർ ഫ്രണ്ട് പ്രകടനങ്ങൾ നേർക്കു നേർ വന്നതോടെ നഗരം ഒരു മണിക്കൂറോളം സംഘർഷഭീതിയിലായി.  ബിജെപിയുടെ പ്രകടനം വഴിയിൽ തടഞ്ഞ പൊലീസ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റു ചെയ്തു നീക്കി.  കള്ളപ്പണത്തിന്റെ സ്രോതസിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു സ്റ്റേഡിയം ജംക്‌ഷനിലെ ചാരിറ്റബിൾ ട്രസ്റ്റ് ആസ്ഥാനത്തേക്കായിരുന്നു ബിജെപിയുടെ പ്രകടനം. പ്രകടനം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തടയുമെന്നു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തു വൻ പൊലീസ് സന്നാഹമുണ്ടായിരുന്നു. രാവിലെ 11ന് അരയിടത്തുപാലത്ത് നിന്നാരംഭിച്ച ബിജെപിയുടെ പ്രകടനം കെ.പി.കേശവമേനോൻ ഹാളിനു സമീപത്തു വച്ചു പൊലീസ് തടഞ്ഞു.

തുടർന്നു  ബിജെപി നേതാക്കൾ പ്രസംഗിക്കുന്നതിനിടെയാണ് സ്റ്റേഡിയം ജംക്‌ഷനിലൂടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പ്രകടനമെത്തിയത്. ബിജെപിയുടെ പ്രകടനം തടയുമെന്ന തരത്തിലുള്ള മുദ്രാവാക്യമുയർത്തിയുള്ള പ്രകടനം പൊലീസ് തടഞ്ഞു. പൊലീസിന്റെ എതിർപ്പു ഭേദിച്ചു മുന്നോട്ടുനീങ്ങാൻ ശ്രമിച്ച 15 പ്രവർത്തകരെ  അറസ്റ്റു ചെയ്തു നീക്കി. ബാക്കിയുള്ളവരെ വിരട്ടിയോടിച്ച് സംഘർഷം ഒഴിവാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button