ഹൈദരാബാദ്: ഒന്നാം ക്ലാസ്സുകാരിയെ ഭക്ഷണം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസില്‍ 74കാരന്‍ അറസ്റ്റില്‍. തെലങ്കാനയിലെ നേരദ്‌മേട്ടിലാണ് സംഭവം. പ്രതിയായ അംബേദ്കര്‍ നഗര്‍ സ്വദേശി ഹൈദര്‍ യൂസഫിനെ പൊലീസ് പിടികൂടി.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ ലഘുഭക്ഷണം കാണിച്ച് കൊടുത്ത് വശത്താക്കിയ ശേഷം ഇയാള്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. വീട്ടിലെത്തിയ ശേഷം കുട്ടിയോടൊപ്പം മുറിയ്ക്കകത്തു കയറി കതക് കുറ്റിയിട്ട ശേഷമായിരുന്നു പീഡനം.
സംഭവത്തിന് ശേഷം കരഞ്ഞു കൊണ്ട് വീട്ടിലെത്തിയ കുട്ടി പീഡന വിവരം അമ്മയോടു പറയുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെയും കൂട്ടി പൊലീസ് സ്റ്റേഷനിലെത്തിയ അമ്മ പരാതി നല്‍കി. ഹൈദരെ അറസ്റ്റ് ചെയ്ത പൊലീസ് ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു.
Post Your Comments