വാഷിങ്ടണ്‍: ചുംബനത്തിനിടെ സുഹൃത്തിന്റെ നാവ് കടിച്ചുമുറിച്ച് 52-കാരി. മിഷിഗണിലെ മകോം കൗണ്ടിയിലാണ് സംഭവം.യൂലെറ്റ് വെഡ്‌ജ്വോര്‍ത് എന്ന 52 വയസ്സുകാരിയാണ് സുഹൃത്തിന്റെ നാവ് മുറിച്ചത്. ചോരയൊലിച്ച് ഫ്‌ളാറ്റില്‍ തളര്‍ന്നുകിടന്ന സുഹൃത്തിനെ പൊലീസാണ് ഒടുവിൽ ആശുപത്രിയിൽ എത്തിച്ചത്. സുഹൃത്തിന്റെ തന്നെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം. ഇയാളുടെ നാവില്‍ ഒരിഞ്ച് ആഴത്തില്‍ മുറിവേറ്റെന്നാണ് റിപ്പോര്‍ട്ട്. പോലീസെത്തിയപ്പോള്‍ ഇയാള്‍ വായില്‍നിന്ന് ചോരയൊലിച്ച് കിടപ്പുമുറിയില്‍ തളര്‍ന്നുകിടക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ 52 വയസ്സുകാരിയെ പോലീസ് പിന്നീട് പിടികൂടി.
Post Your Comments