ബൈക്കിന്റെ ടയര്‍ കഴുത്തില്‍ കുടുങ്ങിയ നിലയില്‍ വര്‍ഷങ്ങളായി ജീവിക്കുന്ന ഭീമന്‍ മുതലയ്ക്ക് ആശ്വാസം നൽകുന്നവർക്ക് വന്‍തുക പ്രതിഫലം പ്രഖ്യാപിച്ച് ഇന്തോനേഷ്യൻ സർക്കാർ. 4 മീറ്റര്‍ നീളമുള്ള ഭീമന്‍ മുതലയെയാണ് രക്ഷിക്കേണ്ടത്. ടയർ എടുത്തു മാറ്റാൻ സഹായിക്കുന്നവര്‍ക്ക് നല്‍കുന്ന പ്രതിഫലത്തുക പുറത്തു വിട്ടിട്ടില്ല.
മുതലയുടെ കഴുത്തില്‍ കുടുങ്ങിയ ടയര്‍ നീക്കം ചെയ്യാന്‍ നടത്തിയ ശ്രമങ്ങള്‍ എല്ലാം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ പുതിയ തന്ത്രവുമായി രംഗത്തെത്തിയത്. മുതലയുടെ പുതിയ വീഡിയോയില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട്. ഇതോടെയാണ് എങ്ങനെയെങ്കിലും മുതലയെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അധികൃതർ മുന്നോട്ടിറങ്ങിയത്.
Post Your Comments