Latest NewsIndia

ജെ.എന്‍.യു വിദ്യാര്‍ത്ഥീ ഷര്‍ജീല്‍ ഇമാമിന്റെ കൈവെട്ടി ചിക്കന്‍സ് നെക്ക് ഹൈവേയില്‍ പ്രദര്‍ശിപ്പിക്കണം, ഇതുപോലുള്ള കീടങ്ങളെ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് അമിത് ഷായോട് ശിവസേന

ആഭ്യന്തര മന്ത്രി അമിത് ഷാ എത്രയും പെട്ടെന്ന് ഷര്‍ജീലിനെപ്പോലുള്ള കീടങ്ങളെ അവസാനിപ്പിക്കണം

മുംബൈ: ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെ അറസ്റ്റ് ചെയ്ത ഡല്‍ഹി പോലീസ് നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച്‌ ശിവസേന. പാര്‍ട്ടി മുഖപത്രമായ സാംമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്. ഷര്‍ജീല്‍ ഇമാമിനെപ്പോലുള്ള കീടങ്ങളെ എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്ന് ശിവസേന അമിത് ഷായോട് ആവശ്യപ്പെട്ടു. ഷര്‍ജീല്‍ ഇമാം ചിക്കന്‍സ് നെക്ക് പിടിച്ചെടുത്ത് ഇന്ത്യയെ വിഭജിക്കാന്‍ ആഗ്രഹിച്ചുവെന്ന് ശിവസേന ആരോപിച്ചു.

ബംഗാളിലെ സിലിഗുരിയില്‍ നിന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള 22 കിലോമീറ്റര്‍ പാത അറിയപ്പെടുന്ന പേരാണ് ചിക്കന്‍സ് നെക്ക്. ഷര്‍ജീല്‍ ഇമാമിന്റെ കൈ അറുത്തുമാറ്റി. ചിക്കന്‍സ് നെക്ക് ഹൈവേയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി അമിത് ഷാ എത്രയും പെട്ടെന്ന് ഷര്‍ജീലിനെപ്പോലുള്ള കീടങ്ങളെ അവസാനിപ്പിക്കണം. എന്നാല്‍ ഷര്‍ജീലിന്റെ പേരില്‍ നടത്തുന്ന രാഷ്ട്രീയത്തില്‍ നിന്ന് അമിത് ഷാ വിട്ടുനില്‍ക്കണമെന്നും മുഖ്യപത്രത്തിന്റെ എഡിറ്റോറിയല്‍ ലേഖനത്തില്‍ ശിവസേന ആവശ്യപ്പെട്ടു.

രാജ്യവ്യാപകമായി സമാധാനപരമായി നടക്കുന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഷര്‍ജീല്‍ ഇമാമിന്റെ പ്രസ്താവനയിലൂടെ മങ്ങലേറ്റുവെന്ന് സാംമ്‌ന എഡിറ്റോറിയല്‍ കുറ്റപ്പെടുത്തി. പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ പ്രതിഷേധത്തിലൊന്നും ആരും ദേശവിരുദ്ധ പ്രസ്താവനകള്‍ നടത്തിയിട്ടില്ല. പ്രകോപനപരമായ മുദ്രാവാക്യം മാത്രമല്ല, രാജ്യവിരുദ്ധമായ പ്രസ്താവന കൂടിയാണ് ഷര്‍ജീല്‍ ഇമാം നടത്തിയത്. ഷര്‍ജീല്‍ ഇമാമിനെപ്പോലുള്ളവര്‍ ഉണ്ടാകുമ്പോള്‍ ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഉയര്‍ത്തിപ്പിടിക്കാന്‍ മറ്റ് വിഷയങ്ങള്‍ ഒന്നും വേണ്ടന്നും ശിവസേന പറഞ്ഞു.

വിദ്യാസമ്പന്നരിലും സവര്‍ണ്ണരിലും തീവ്രവാദം വര്‍ദ്ധിപ്പിക്കുന്നതിന് ചിലര്‍ രാഷ്ട്രീയത വിഷം ഉപയോഗിക്കുകയാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തടയണമെന്നും ശിവസേന ആവശ്യപ്പെട്ടു. ഒരു ഷര്‍ജീല്‍ ഇമാമിനെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ഇനി ഇതുപോലുള്ള ഷര്‍ജീല്‍ ഇമാമുമാര്‍ ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. അത് ഉറപ്പാക്കുകയും വേണം. അത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സാമ്‌ന എഡിറ്റോറിയല്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button