ദില്ലി: ഇന്ത്യയില്‍ വന്ന് താമസിക്കാന്‍ ആഗ്രഹിക്കുന്ന പാകിസ്താൻകാരായ മുസ്‌ലിംകള്‍ക്ക് പൗരത്വം നല്‍കാനുള്ള വ്യവസ്ഥ പൗരത്വ നിയമത്തിലുണ്ടെന്നും കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 600 ഓളം പാക് മുസ്‍ലിംകള്‍ക്ക് ഇന്ത്യ പൗരത്വം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഡല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പൊതുയോഗത്തിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ലോകം ഒരു കുടുംബമാണ് എന്ന അര്‍ത്ഥം വരുന്ന ‘വാസുധൈവ കുടുംബകം’ എന്ന സന്ദേശം ലോകത്തിന് പകര്‍ന്നു നല്‍കിയ ഏക രാജ്യം ഇന്ത്യയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ ഇന്ത്യയുടെ സ്വഭാവം മനസിലാക്കേണ്ടതുണ്ട്. ലോകജനതയെ അവരുടെ കുടുംബമായി അംഗീകരിക്കുന്ന പാരമ്ബര്യമാണ് നമുക്കുള്ളത്. ‘വാസുധൈവ കുടുംബകം’ എന്ന സന്ദേശമാണ് ഇന്ത്യ ലോകത്തിന് നല്‍കുന്നത്. ഈ സന്ദേശം പകര്‍ന്നു നല്‍കുന്ന ഏക രാജ്യം ഇന്ത്യയാണെന്നും മന്ത്രി പറഞ്ഞു.
Post Your Comments