Latest NewsNewsOman

ഒമാനില്‍ പുതിയ വിദേശ മൂലധന നിക്ഷേപ നിയമം നിലവിൽ വന്നു

മസ്‌ക്കറ്റ്: ഒമാനില്‍ പുതിയ വിദേശ മൂലധന നിക്ഷേപ നിയമം നിലവിൽ വന്നു. 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നതുള്‍പ്പടെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് മൂലധന ഓഹരി ആവശ്യമില്ല എന്ന പ്രത്യേകതയും പുതിയ നിയമത്തിനുണ്ട്. റസ്റ്ററന്റ്, ഹോട്ടല്‍, പ്രതിരോധം, എണ്ണ, വാതകം തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ സ്വദേശി സ്‌പോണ്‍സറുടെ ആവശ്യം ഉണ്ടാകില്ല.

Read also: തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

പുതിയ നിയമത്തിലും 37 തരം വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നൂറ് ശതമാനവും വിദേശ നിക്ഷേപം അനുവദിക്കുന്നില്ല. വാഹന റിപയറിംഗ്, ഗതാഗതം, കുടിവെള്ള വില്‍പ്പന, ടൈലറിംഗ്, ലോണ്ട്രി, മാന്‍പവര്‍- റിക്രൂട്ട്‌മെന്റ് സേവനം, ഹെയര്‍ഡ്രസ്സിംഗ്- സലൂണ്‍, ടാക്‌സി, മത്സ്യബന്ധനം, വയോധികരുടെയും ഭിന്നശേഷിക്കാരുടെയും അനാഥരുടെയും പുനരധിവാസം തുടങ്ങിയവയെല്ലാം ഇതിൽപെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button