തിരുവനന്തപുരം: ഗാന്ധി പാര്‍ക്കില്‍ നിന്നും രാജ്ഭവനിലേക്ക് എസ്ഡിപിഐ സംഘടിപ്പിക്കുന്ന കേരള മാര്‍ച്ചിനോടനുബന്ധിച്ച് നാളെ വൈകീട്ട് മൂന്ന് മണിമുതല്‍ തിരുവനന്തപുരത്ത് ഗതാഗതം നിയന്ത്രിക്കും. മാര്‍ച്ച് ആരംഭിക്കുന്ന സമയം മുതല്‍ തീരുന്നതുവരെ കിഴക്കേകോട്ട – ഒബിറ്റിസി – ആയുര്‍വേദ കോളജ് – പുളിമൂട് – സ്റ്റാച്യു – പാളയം – ആര്‍ആര്‍ ലാംമ്പ് – മ്യൂസിയം – വെള്ളയമ്പലം (എംജി റോഡ്) വരെയുള്ള റോഡിലുടെയുള്ള ഗതാഗതം ഒഴിവാക്കി യാത്ര ചെയ്യണമെന്ന് ജില്ലാ പോലിസ് മേധാവി ബല്‍റാം കുമാര്‍ ഉപാദ്ധ്യായ അറിയിച്ചു.
Read also: നിര്‍ഭയ കേസിലെ പ്രതികളുടെ അഭിഭാഷകന്‍ ഇക്കാര്യങ്ങൾ എന്നോട് പറഞ്ഞിരുന്നു; വെളിപ്പെടുത്തലുമായി ആശാദേവി
ദേശിയപാതയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ഉള്ളൂര്‍ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് മെഡിക്കല്‍കോളേജ് – കുമാരപുരം – കണ്ണമ്മൂല – നാലുമുക്ക് – പാറ്റൂര്‍ – ജനറല്‍ ആശുപത്രി ആശാന്‍ സ്ക്വയര്‍ – അണ്ടര്‍ പാസ് വഴി പോകേണ്ടതാണ്. തമ്പാനൂർ ഭാഗത്തുനിന്നും ആറ്റിങ്ങല്‍, കൊല്ലം, കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ ബേക്കറി – പഞ്ചാപുര – അണ്ടര്‍പാസ്സ് – ആശാന്‍ സ്ക്വയര്‍ വഴി പോകേണ്ടതാണ്. എം. സി റോഡ് വഴി വരുന്ന വാഹനങ്ങള്‍ കേശവദാസപുരത്തു നിന്നും തിരിഞ്ഞ് ഉള്ളൂര്‍ – മെഡിക്കല്‍ കേളേജ് വഴി പോകേണ്ടതാണ്. തമ്പാനൂർ ഭാഗങ്ങളില്‍ നിന്നും പേരൂര്‍ക്കട, നെടുമങ്ങാട് ഭാഗങ്ങളിലേയ്ക് പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര – കിള്ളിപ്പാലം – ഫ്ലൈ ഓവര്‍ – തൈക്കാട് – വഴുതക്കാട് – എസ്.എം.സി വഴി പോകേണ്ടതാണ്.
Post Your Comments