കൊല്‍ക്കത്ത: ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തുകയും അത് കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത കേസില്‍ പിടിയിലായത് സമ്പന്ന ബിസിനസ് കുടുംബത്തിലെ ഇളമുറക്കാര്‍. കൊല്‍ക്കത്തയിലാണ് സംഭവം. ആദിത്യാ അഗര്‍വാള്‍, അനീഷ് ലോഹാരുക എന്നിവരും ഇവരുടെ ജീവനക്കാരന്‍ കൈലാഷ് യാദവുമാണ് പിടിയിലായത്. ഇരയായ ഒരാളില്‍ നിന്നും പത്തുലക്ഷം ആവശ്യപ്പെട്ടെന്ന കേസിലാണ് ഇവര്‍ കുടുങ്ങിയത്.
രാജ്യം മുഴൂവന്‍ പടര്‍ന്നു കിടക്കുന്ന ഒരു മൊത്ത വില്‍പ്പന വ്യാപാര കമ്പനി സ്വന്തമായുള്ള അഗര്‍വാള്‍ കുടുംബത്തിലെ അംഗമാണ് അനീഷ്. എന്നാല്‍ സംഭവത്തില്‍ അനീഷിനെ കുടുക്കിയെന്നാണ് ലോഹാരുക കുടുംബം ആരോപിക്കുന്നത്. 2013ല്‍ തുടങ്ങി കുറ്റകൃത്യങ്ങളില്‍ സഹായിയായ ഇവരുടെ ജോലിക്കാരനും പിടിയിലായിട്ടുണ്ട്. മൂന്ന് മാസം നീണ്ട അന്വേഷണത്തില്‍ ഇതുവരെ 182 സ്ത്രീകളുടെ ലൈംഗിക ദൃശ്യങ്ങള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തു. ഇരുവരും ഒരു യുവതിയോടൊപ്പം ചേര്‍ന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
പ്രതികളില്‍ ഒരാളായ ലോഹാരുകയുടെ ലാപ്ടോപ്പില്‍ നിന്നും കിട്ടിയ ഫയലുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിലെ ഒരു ഫോള്‍ഡറില്‍ നിന്നും 182 ക്ലിപ്പുകളാണ് കിട്ടിയത്. ഓരോന്നിലും വ്യത്യസ്ത യുവതികളുമായാണ് ഇവര്‍ ശാരീരിക ബന്ധം പുലര്‍ത്തുന്നത്. 2013 മുതലുള്ള ക്ലിപ്പുകള്‍ ഇതിലുണ്ടായിരുന്നു.
നേരത്തേ തന്നെ സ്ഥലം തീരുമാനിച്ച് രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ക്യാമറയും ഘടിപ്പിച്ച ശേഷമാണ് യുവതികളെ വിളിച്ചു വരുത്തുക. അതിന് ശേഷം ലൈംഗിക രംഗങ്ങള്‍ ക്യാമറയിലാക്കും. ചിത്രീകരിച്ച രംഗങ്ങളുടെ വീഡിയോ സൂക്ഷിക്കാനുള്ള ഡേറ്റാ ബാങ്കുകള്‍ ഇവര്‍ വികസിപ്പിച്ചതും പണം തട്ടാനുള്ള ഉപാധിയാക്കി ഇതിനെ മാറ്റാന്‍ തുടങ്ങിയതും കഴിഞ്ഞ വര്‍ഷം മുതലാണ്.
എന്നാല്‍ ഒരു കേസില്‍ അഞ്ചു ലക്ഷം തട്ടിയ ഒരു യുവതിയില്‍ നിന്നും വീണ്ടും പണം തട്ടാന്‍ ശ്രമം നടത്തിയപ്പോഴാണ് കുടുങ്ങിയത്. യാദവ് തയ്യാറാക്കിയ ആദ്യ കെണിയില്‍ വീണ യുവതി അഞ്ചു ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ തൃപ്തി വരാതെ 10 ലക്ഷം കൂടി ആവശ്യപ്പെട്ടതോടെ യുവതി സൈബര്‍ സെല്ലിനെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് പ്രതികള്‍ പോലീസിന്റെ വലയിലായത്.
Post Your Comments