തൃശ്ശൂർ: കൊറോണ ബാധിച്ച തൃശ്ശൂർ സ്വദേശിനിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിദ്യാർഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു. വിദ്യാർഥിനിയെ ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്കാണ് മാറ്റിയത്.
വിദ്യാർഥിനിക്കൊപ്പമുണ്ടായിരുന്ന മൂന്നുപേരെ മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിലേക്ക് മാറ്റിയിരുന്നു. വിദ്യാർഥിനിയെ കൂടാതെ ഏഴ് പേരാണ് മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ ഉള്ളത്. രോഗിയുമായി സമ്പർക്കത്തിലിരുന്ന 52 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൂടുതൽ ആളുകളെ നിരീക്ഷണത്തിൽ കൊണ്ടുവരുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.
ചൈനയില്‍നിന്നു മടങ്ങാന്‍ വിമാനത്താവളത്തില്‍ വിദേശികളുടെ നീണ്ട നിരയാണെന്നു കൊറോണ പൊട്ടിപ്പുറപ്പെട്ടതിന്റെ ആദ്യ ദിവസങ്ങളില്‍ നാട്ടിലെത്താന്‍ കഴിഞ്ഞ അപൂര്‍വം ചിലരിലൊരാളായ സിജു പറഞ്ഞു. മാസ്‌ക് ധരിച്ചില്ലെങ്കില്‍ കനത്ത പിഴ ചുമത്തുമെന്നു മുന്നറിയിപ്പുണ്ട്. എന്നാല്‍, പിഴപ്പേടിയില്ലാതെ തന്നെ എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ട്.
ചൈനയില്‍ പടര്‍ന്നുപിടിച്ച വൈറസ് പാമ്ബുകളില്‍നിന്നാണ് പടര്‍ന്നതെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍, അത് വവ്വാലുകളില്‍ നിന്നുതന്നെയാണെന്നാണ് ഇപ്പോള്‍ ശാസ്ത്രലോകം പറയുന്നത്.
ALSO READ: കൊറോണ വൈറസിന്റെ വാഹകർ വവ്വാല്‍ തന്നെ..? ലോകത്തെ പ്രധാനലാബുകളില്‍ 24 മണിക്കൂറും പരീക്ഷണങ്ങൾ
വുഹാനിലെ സീഫുഡ് മാര്‍ക്കറ്റില്‍ യഥേഷ്ടം ലഭിക്കുന്നതാണ് വവ്വാലുകള്‍. ചൈനക്കാര്‍ അതിനെ ഭക്ഷണമാക്കാറുണ്ട്. ഇവയില്‍നിന്നാവാം ആദ്യം വൈറസ് മനുഷ്യനിലേക്ക് പടര്‍ന്നതെന്നും നാഷണല്‍ കീ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് പ്രോഗ്രാം ഓഫ് ചൈന, ഷാന്‍ഡോങ് ഫസ്റ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റി, ചൈനീസ് അക്കാദമി ഓഫ് സയന്‍സസ്, നാഷണല്‍ മേജര്‍ പ്രോജക്‌ട് ഫോര്‍ കണ്‍ട്രോള്‍ ആന്‍ പ്രിവന്‍ഷന്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ഇന്‍ ചൈന എന്നിവയിലെ വിദഗ്ധര്‍ പറയുന്നു.
Post Your Comments