Latest NewsIndiaNewsInternational

കൊറോണ വൈറസിന്റെ വാഹകർ വവ്വാല്‍ തന്നെ..? ലോകത്തെ പ്രധാനലാബുകളില്‍ 24 മണിക്കൂറും പരീക്ഷണങ്ങൾ

ന്യൂയോര്‍ക്ക്: കൊറോണ വൈറസിന്റെ വാഹകർ വവ്വാല്‍ തന്നെ..? ലോകത്തെ പ്രധാനലാബുകളില്‍ 24 മണിക്കൂറും പരീക്ഷണങ്ങൾ തുടരുകയാണ്. ചൈനയില്‍ പടര്‍ന്നുപിടിച്ച വൈറസ് പാമ്ബുകളില്‍നിന്നാണ് പടര്‍ന്നതെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. എന്നാല്‍, അത് വവ്വാലുകളില്‍ നിന്നുതന്നെയാണെന്നാണ് ഇപ്പോള്‍ ശാസ്ത്രലോകം പറയുന്നത്.

വുഹാനിലെ സീഫുഡ് മാര്‍ക്കറ്റില്‍ യഥേഷ്ടം ലഭിക്കുന്നതാണ് വവ്വാലുകള്‍. ചൈനക്കാര്‍ അതിനെ ഭക്ഷണമാക്കാറുണ്ട്. ഇവയില്‍നിന്നാവാം ആദ്യം വൈറസ് മനുഷ്യനിലേക്ക് പടര്‍ന്നതെന്നും നാഷണല്‍ കീ റിസര്‍ച്ച്‌ ആന്‍ഡ് ഡെവലപ്മെന്റ് പ്രോഗ്രാം ഓഫ് ചൈന, ഷാന്‍ഡോങ് ഫസ്റ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റി, ചൈനീസ് അക്കാദമി ഓഫ് സയന്‍സസ്, നാഷണല്‍ മേജര്‍ പ്രോജക്‌ട് ഫോര്‍ കണ്‍ട്രോള്‍ ആന്‍ പ്രിവന്‍ഷന്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസ് ഇന്‍ ചൈന എന്നിവയിലെ വിദഗ്ധര്‍ പറയുന്നു.

പുതിയ പഠനവിവരങ്ങളനുസരിച്ച്‌ വൈറസിന്റെ ഉറവിടം വവ്വാലാണെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനിലെ പ്രൊഫസര്‍ ഗ്വിഷെന്‍ വു പറഞ്ഞു. വവ്വാലില്‍നിന്ന് പടര്‍ന്ന, സാര്‍സിന് കാരണമായ രണ്ട് കൊറോണ വൈറസുകളോട് സമാനമായവയാണ് വുഹാനിലെ രോഗികളില്‍ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വുഹാനില്‍ കണ്ടെത്തിയ വൈറസിന്‍റെ ജനിതകഘടന മുമ്ബ് കണ്ടെത്തിയ കൊറോണ വൈറസുകളുടേതിന് സമാനമാണ്. അവയുടെ ഉറവിടം വവ്വാലുകളായിരുന്നെന്ന് ഇക്കോഹെല്‍ത്ത് അലയന്‍സ് പ്രസിഡന്‍റ് ഡോ. പീറ്റര്‍ ഡസാക്ക് പറഞ്ഞു. സാര്‍സ്, മെര്‍സ്, റാബീസ്, നിപ തുടങ്ങിയ രോഗങ്ങളുടെയും ഉറവിടം വവ്വാലുകളായിരുന്നു.

എന്നാൽ, തുടക്കത്തില്‍ വവ്വാലുകളെ സംശയിച്ചിരുന്നെങ്കിലും കൂടുതല്‍ പരിശോധനകളില്‍ ഉരഗവര്‍ഗത്തില്‍നിന്നാണെന്ന് മനസ്സിലായെന്നായിരുന്നു ജേണല്‍ ഓഫ് മെഡിക്കല്‍ വൈറോളജി ആദ്യം പറഞ്ഞത്

അതേസമയം, വൈറസ് ഭീതിയില്‍ ഗൂഗിളും മക്ഡൊണാള്‍ഡും ഉള്‍പ്പെടെയുള്ള ആഗോളകമ്ബനികള്‍ ചൈനയിലെ ഓഫീസുകള്‍ പൂട്ടി. ചൈനയിലെ ഗൂഗിളിന്‍റെ എല്ലാ ഓഫീസുകളും ബുധനാഴ്ച പൂട്ടിയതായി ആല്‍ഫബെറ്റ് ഇന്‍കോര്‍പറേഷന്‍ അറിയിച്ചു. ഹോങ്കോങ്ങിലെയും തായ്‍വാനിലെയും ഓഫീസുകളും അടച്ചു.

ALSO READ: കൊറോണ വൈറസ്: വുഹാനില്‍ നിന്ന് ഇന്ത്യാക്കാരെ ഇന്ന് തിരിച്ചെത്തിക്കും; വിശദാംശങ്ങൾ ഇങ്ങനെ

കൊറോണ വൈറസിന് വാക്സിന്‍ കണ്ടുപിടിക്കാനുള്ള പരീക്ഷണങ്ങള്‍ക്കായി 1.45 കോടി ഡോളര്‍ (103.7 കോടി രൂപ) പ്രഖ്യാപിച്ച്‌ ആലിബാബയുടെ സ്ഥാപകനും ചൈനയിലെ ഏറ്റവും സമ്ബന്നനുമായ ജാക്ക് മാ രംഗത്തു വന്നു. ചൈനീസ് അക്കാദമി ഓഫ് സയന്‍സസിനും ചൈനീസ് അക്കാദമി ഓഫ് എന്‍ജിനിയറിങ്ങിനും തുല്യമായാണ് ഇത് നല്‍കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button