ന്യൂഡല്‍ഹി : രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നു പോകുമ്പോഴും വളര്‍ച്ചാ നിരക്ക് കൂടുമെന്ന് സാമ്പത്തിക സര്‍വേ. അടുത്ത വര്‍ഷം ആറു മുതല്‍ ആറര ശതമാനം വരെ വളര്‍ച്ച ഉണ്ടാവുമെന്നും സാമ്പത്തിക സര്‍വേ പറയുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 5% വളര്‍ച്ചാ നിരക്കെന്നും സാമ്പത്തിക സര്‍വേയില്‍ പറയുന്നു. സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ലോക്‌സഭയില്‍ വച്ചു. കൂടുതല്‍ സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
ഈ വര്‍ഷം ഇന്ത്യയുടെ ജിഡിപി 5 ശതമാനമായി ഇടിഞ്ഞിരുന്നു. കഴിഞ്ഞ 11 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. മാത്രവുമല്ല 2.5 ശതമാനമാണു വ്യവസായ വളര്‍ച്ച നിരക്ക്. രാജ്യാന്തര തലത്തിലെ പ്രതിസന്ധിയും നിക്ഷേപം കുറഞ്ഞതും ഇന്ത്യയുടെ വളര്‍ച്ചയെ ബാധിച്ചു. പൊതുമേഖല ബാങ്കുകളുടെ കാര്യത്തില്‍ അടിയന്തര ശ്രദ്ധവേണമെന്നും സാമ്പത്തിക സ്ഥിതി പിന്നോട്ടു പോയതു മുന്നോട്ടു കുതിക്കുന്നതിന്റെ തുടക്കമാണെന്നു റിപ്പോര്‍ട്ടിലുണ്ട്.
കേന്ദ്ര ബജറ്റിനു തൊട്ടു മുന്‍പായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന സാമ്പത്തിക വിശകലന റിപ്പോര്‍ട്ടാണു സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ബജറ്റ് സമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും കാര്യക്ഷമമായ ചര്‍ച്ച നടക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Post Your Comments