Latest NewsNewsIndia

കേന്ദ്ര ബജറ്റ് 2023: എന്താണ് ‘ഇക്കണോമിക് സര്‍വേ’, ആരാണ് അവതരിപ്പിക്കുന്നത്?

ഈ വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കും. 2024- ന്റെ മധ്യത്തിൽ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുളള ബിജെപി സർക്കാറിന്റെ അവസാന സമ്പൂർണ ബജറ്റ് കൂടിയാണിത്.

ബജറ്റ് അടുക്കുന്തോറും വിപണികളുടെയും, ബിസിനസ് ലോകത്തിന്റെയും കണ്ണ് ഇക്കണോമിക് സർവേയിലാണ്. രാജ്യത്തിന്റെ വാർഷിക അക്കൗണ്ട് സ്റ്റേറ്റ്മെന്റായ ബജറ്റ് വെളിപ്പെടുത്തുന്നതിന് മുമ്പ്, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥയെ പ്രാഥമികമായി എടുത്തുകാണിക്കുന്ന മറ്റൊരു പ്രധാന രേഖയാണ് ഇക്കണോമിക് സർവേ. അതായത് സർക്കാരിന്റെ വാർഷിക രേഖയാണ് ഇത്.

ഇക്കണോമിക് സർവേയും കേന്ദ്ര ധനമന്ത്രാലയമാണ് തയാറാക്കുന്നത്. ബജറ്റിന്റെ പ്രധാന ഭാഗം തന്നെയാണ് ഈ രേഖ. മന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക കാര്യ വകുപ്പാണ് സർവേ തയ്യാറാക്കുന്നത്. ഈ രേഖ പാർലമെന്റിന്റെ ഇരുസഭകളിലും ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുന്നു. സാധാരണയായി കേന്ദ്ര ബജറ്റിന് ഒരു ദിവസം മുമ്പാണ് ഈ രേഖ അവതരിപ്പിക്കുന്നത്. ഈ വർഷത്തെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31-ന് ആരംഭിച്ച് ഏപ്രിൽ 6-ന് അവസാനിക്കും. ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ നേതൃത്വത്തിലാണ് ഇക്കണോമിക് സർവേ തയ്യാറാക്കുന്നത്.

ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ അവസ്ഥ, സാമ്പത്തിക സംഭവവികാസങ്ങൾ, പണ മാനേജ്മെന്റ്, ബാഹ്യ മേഖലകൾ എന്നിവയെല്ലാം ഇന്ത്യയുടെ സാമ്പത്തിക സർവേ വിശാലമായി ഉൾക്കൊള്ളുന്നു. മുൻ വർഷത്തെ സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ ഇവിടെ അവലോകനം ചെയ്യുകയും, ഭാവിയുടെ പ്രധാന സാധ്യതകൾ വിവരിക്കുകയും ചെയ്യുന്നു. ഇക്കണോമിക് സർവേ പ്രധാന നയ തീരുമാനങ്ങൾക്ക് ആമുഖം സ്ഥാപിക്കുന്നതിനൊപ്പം, സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളുടെ വിശദമായ സ്ഥിതിവിവരക്കണക്കുകൾ വഴി മുൻ തീരുമാനങ്ങളുടെ സ്വാധീനം വിലയിരുത്തുകയും ചെയ്യുന്നു.

ഇത്തവണത്തെ ഇക്കണോമിക് സർവേ ജനുവരി 31-ന് പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.

ധനമന്ത്രിയാണ് ഇക്കണോമിക് സർവേ പാർലമെന്റിൽ അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ജനുവരി 31-ന് ധനമന്ത്രി നിർമ്മല സീതാരാമൻ 2021- 22 വർഷത്തെ സാമ്പത്തിക സർവേ അവതരിപ്പിച്ചു. ഇത്തവണയും നിർമല സീതാരമൻ തന്നെയാകും ഈ രേഖ അവതരിപ്പിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button