ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്കൂളില്‍ നാടകം കളിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയും രക്ഷിതാവും അറസ്റ്റില്‍. നാടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശം കടന്നുകൂടിയതാണ് പോലീസിന്റെ നടപടിക്ക് കാരണം .കര്‍ണാടക ബിദാറിലെ ഷഹീന് സ്കൂള്‍ പ്രധാനാധ്യാപിക ഫരീദ ബീഗം, വിദ്യാര്‍ഥികളിലൊരാളുടെ അമ്മയായ അനുജ മിന്‍സ എന്നിവരെയാണു പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂള്‍ ജീവനക്കാരെയും വിദ്യാര്‍ഥികളെയും ചോദ്യംചെയ്ത ശേഷമായിരുന്നു അറസ്റ്റ്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ രാജ്യദ്രോഹക്കുറ്റത്തിനാണു പോലീസ് കേസെടുത്തത്.ജനുവരി ഇരുപത്താറിനായിരുന്നു കേസിനാസ്പദമായ സംഭവം. നാല്, അഞ്ച്, ആറ് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകമാണു വിവാദമായത്. നാടകത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പ്രധാനമന്ത്രി നീലേഷ് രക്ഷ്യാല്‍ എന്നയാളാണു പോലീസിനെ സമീപിച്ചത്. ന്യൂടൗണ്‍ പോലീസ് സ്റ്റേഷനിലാണു കേസ് രജിസ്റ്റര്‍ ചെയ്തത്.പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം നാടകത്തില്‍ ആദ്യം ഉണ്ടായിരുന്നില്ലെന്നാണു പോലീസിന്റെ കണ്ടെത്തല്‍.
ഡോക്ടര്‍മാരും നഴ്സുന്മാരും തങ്ങളുടെ പ്രിയപ്പെട്ടവരോട് വിട പറയുന്ന രംഗങ്ങളുടെ കണ്ണീരണിഞ്ഞ വിഡിയോ
ആറാം ക്ലാസ് വിദ്യാര്‍ഥിയുടെ അമ്മയാണ് ഈ ഭാഗം പിന്നീട് കൂട്ടിച്ചേര്‍ത്തതെന്നും അധ്യാപിക ഇത് അംഗീകരിച്ചെന്നും പോലീസ് പറയുന്നു. വടക്കന്‍ കര്‍ണാടകയിലെ ഈ സ്കൂള്‍ അടച്ചുപൂട്ടി സീല്‍ ചെയ്തുവെന്നും വാർത്തകൾ ഉണ്ടായിരുന്നു. സംഭവത്തില്‍ പ്രിന്‍സിപ്പലിനും സ്കൂള്‍ മാനേജ്മെന്റിനും എതിരെ രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ന്യൂ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സെക്ഷന്‍ 124എ, 504, 505(2), 153എ, 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Post Your Comments