തിരുവനന്തപുരം: നെഹ്‌റുവും അയ്യങ്കാളിയുമായി വേഷം ധരിച്ച കുട്ടികളുടെ ചിത്രങ്ങള്‍ ഹിന്ദു – മുസ്ലീം ഐക്യം എന്ന കുറിപ്പോടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത എം.പി ശശി തരൂരിനെതിരെ സോഷ്യല്‍ മീഡിയ. ‘ഹിന്ദു-മുസ്ലീം ഐക്യത്തിന്റെ ആള്‍രൂപമായി വേഷമിട്ട രണ്ട് തിരുവനന്തപുരം കുട്ടികള്‍!’ എന്ന പേരില്‍ ജനുവരി 29ന് പങ്കുവെച്ച ട്വീറ്റാണ് അബദ്ധമായത്. കുട്ടികൾ അയ്യങ്കാളിയെയും നെഹ്‌റുവിനെയും പ്രതിനിധീകരിച്ചായിരുന്നു വേഷമിട്ടത്.
എന്നാൽ നെഹ്‌റുവെന്നും അയ്യങ്കാളിയെന്നും പറയുന്നതിന് പകരം ഹിന്ദുവെന്നും മുസ്ലീമെന്നും പറഞ്ഞതില്‍ തരൂരിനെതിരെ സോഷ്യൽ മീഡിയയിൽ വിമര്‍ശനം ഉയരുന്നുണ്ട്. നെഹ്‌റു മുസ്ലീമാണെന്ന് സമ്മതിച്ചോ എന്നും ശശി തരൂര്‍ നെഹ്‌റുവിനെ മുസ്ലീമായാണോ കരുതുന്നതെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നുണ്ട്.
Two Thiruvananthapuram kids dressed up as embodiments of Hindu-Muslim unity! pic.twitter.com/Z0puFF2en9
— Shashi Tharoor (@ShashiTharoor) January 29, 2020
ഇതെല്ലാം കാണുന്ന ജനങ്ങള്‍ക്ക് നെഹ്രുവിനെയും അയ്യങ്കാളിയെയും അറിയില്ലെന്നാണോ തരൂര്‍ കരുതുന്നതെന്ന് ചിലർ ചോദിക്കുന്നത്.ഇത് ആദ്യമായല്ല ശശി തരൂരിന് ട്വിറ്ററില്‍ അബദ്ധം പറ്റുന്നത്. നേരത്തെ ഇന്ത്യയുടെ തെറ്റായ ഭൂപടം ട്വിറ്ററില്‍ ഷെയര്‍ ചെയ്തത് ട്രോളുകള്‍ക്ക് ഇടയാക്കിയിരുന്നു.
Post Your Comments