Latest NewsIndia

സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്റെ കണ്ണ് എലി കരണ്ടു തിന്ന നിലയിൽ

ഏലൂരു/ ആന്ധ്ര പ്രദേശ് : ഇവിടെ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്റെ കണ്ണ് എലി കരണ്ടു തിന്ന നിലയില്‍ കണ്ടെത്തി. അപകടത്തില്‍ മരിച്ച ആളുടെ മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കള്‍ ആശുപത്രിയിലെത്തിയപ്പോഴാണ് കണ്ണ് എലി കരണ്ടു തിന്നതായി കണ്ടത്. ആന്ധ്രപ്രദേശിലെ ഏലൂരിലെ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.ആന്ധ്ര ആരോഗ്യമന്ത്രി അല്ല കാളി കൃഷ്ണ ശ്രീനിവാസ് (നാനി) പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലാണ് ആശുപത്രി നിലകൊള്ളുന്നത്..

ചൊവ്വാഴ്ചയാണ് എലൂരു ജില്ലയിലെ ലിംഗപാലം മണ്ഡലത്തിലെ ടി വൈകുണ്ഠ വാസു എന്ന ചെറുകിട കരാറുകാരനെ ചൊവ്വാഴ്ച രാത്രി ദെൻഡുലുരു മണ്ഡലത്തിലെ ജോഗന്നപാലത്തിൽ ട്രാക്ടർ ഇടിച്ചതിനെ തുടർന്നാണ് സംഭവം. സംഭവസ്ഥലത്തുതന്നെ അദ്ദേഹം മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി അതേ രാത്രി എലൂരുവിലെ സർക്കാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ ശേഷം മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കള്‍ ആശുപത്രിയിലെത്തിയപ്പോഴാണ് കണ്ണ് എലി കരണ്ടു തിന്ന കാഴ്ച കണ്ടത്. മൃതദേഹത്തിന്റെ കൺപോളകൾ അപ്പോഴും എലികൾ തിന്നുന്ന കാഴ്ചയാണ് ബന്ധുക്കൾ കണ്ടത്.

പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ട് നല്‍കി സംഭവം ഒതുക്കി തീർക്കാൻ അധികൃതര്‍ ശ്രമിച്ചുവെങ്കിലും ബന്ധുക്കള്‍ പരാതിപ്പെടുകയായിരുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ഏജന്‍സി കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് മോര്‍ച്ചറിയില്‍ എലി പെരുകാന്‍ കാരണമായതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഈ ഏജന്‍സിക്കെതിരെ മെമോ അയച്ചതായും ആശുപത്രി അധികൃതര്‍ പറഞ്ഞു . കൂടാതെ മോർച്ചറിയിലെ ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ കോർഡിനേറ്റർ ഫോർ ഹെൽത്ത് സർവീസസ് (ഡിസിഎച്ച്എസ്) ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് എ എസ് റാം പറഞ്ഞു.

കൊറോണ വൈറസ് ബാധിച്ച വീടുകളിലെ അവസ്ഥ അതിദയനീയം : തിരിഞ്ഞു നോക്കാന്‍ ആളില്ലാതെ ഭക്ഷണവും വെള്ളവും ലഭിച്ചില്ല : 17 കാരന്‍ മരണത്തിന് കീഴടങ്ങി

അതേസമയം, നാലുദിവസം മുമ്പ് സമാനമായ ഒരു സംഭവം നടന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. മരണപ്പെട്ട ഒരാളുടെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയത്. അദ്ദേഹത്തിന്റെ കണ്ണിന്റെ ഒരു ഭാഗവും എലികൾ തിന്നതായി ഇവർ ആരോപിച്ചു. അതേസമയം മൃതദേഹങ്ങൾ സംരക്ഷിക്കാനുള്ള മോർച്ചറിയിൽ ഫ്രീസറുകൾ പ്രവർത്തിച്ചിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. മോർച്ചറിയിലെ ആറ് ഫ്രീസറുകളിൽ ഒന്ന് മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. കൂടാതെ, പരിസരം വൃത്തിയാക്കാൻ നിയോഗിച്ച ഏജൻസി മാലിന്യങ്ങൾ നീക്കം ചെയ്യുന്നില്ലെന്നും റിപ്പോർട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button