ന്യൂഡൽഹി : രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയെന്ന നിലയിൽ എല്ലാ മുസ്‍ലിംകളും ഇന്ത്യൻ പൗരന്മാരാണെന്ന് ഉറപ്പു നൽകുന്നു. പൗരത്വത്തെ ചോദ്യം ചെയ്യുന്നതു മറന്നേക്കൂ. രാജ്യത്തെ ഒരു മുസ്‍ലിം പൗരനെയും ആരും തൊടുക പോലുമില്ലെന്ന് ഉറപ്പുതരുന്നുവെന്ന് കേന്ദ്ര മന്ത്രി രാജ് നാഥ് സിംഗ്. വെറുപ്പിന്‍റെ രാഷ്ട്രീയം പറഞ്ഞ് ഡൽഹിയിൽ അധികാരത്തിൽ വരാൻ ആഗ്രഹിക്കുന്നില്ലെന്നും അത്തരം വിജയം ബിജെപി അംഗീകരിക്കില്ലെന്നും അദേഹം പറഞ്ഞു. ആദർശ് നഗറിൽ ബിജെപിയുടെ തിരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിംകൾക്കു പൗരത്വം നഷ്ടപ്പെടുമെന്നു ദുർബോധനം നടത്തി ഭയം ജനിപ്പിച്ചാണു ഷഹീൻ ബാഗിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതെന്നു പ്രതിപക്ഷത്തെ ഉന്നമിട്ട് കേന്ദ്രമന്ത്രി പറഞ്ഞു. എന്തെങ്കിലും തരത്തിലുള്ള വിദ്വേഷമുണ്ടെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നയിക്കുന്ന േകന്ദ്ര സർക്കാരും ‘സബ് കാ സാത്ത്, സബ് കാ വികാസ്’ എന്ന മുദ്രാവാക്യവുമായി വരുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments