ബീജിംഗ്: കൊറോണയുടെ ഭീതിയിൽ ലോകം കഴിയുമ്പോൾ ചൈനയിൽ നിന്ന് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ. രാജ്യത്ത് രോഗബാധയുള്ളവര്‍ മനഃപൂര്‍വം മറ്റുള്ളവരിലേക്ക് രോഗം പരത്താൻ ശ്രമിക്കുന്നു എന്ന രീതിയിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ചൈനയിലേതെന്ന് തോന്നിപ്പിക്കുന്ന ഒരു ആശുപത്രിയിലെ റിസപ്‌ഷനില്‍ വച്ച് മുഖംമൂടി ധരിച്ച രണ്ടുപേര്‍ റിസപ്‌ഷനുള്ളില്‍ ഇരിക്കുന്ന രണ്ടുപേര്‍ക്ക് നേരെ തുപ്പുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ നിന്നും അവർ ഒഴിഞ്ഞുമാറുന്നതും ഇരിക്കുന്ന കസേരയില്‍ നിന്നും എഴുന്നേല്‍ക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
Read also: കൊറോണ വൈറസ് തിരിച്ചറിയുന്നതിങ്ങനെ
എല്ലാവർക്കും പുറത്തുപോകാൻ ഭയമാണെന്നാണ് വുഹാനില്‍ അദ്ധ്യാപികയായി ജോലി ചെയ്യുന്ന ജെസ്സിക്ക ബെയ്ലിംഗ് പറയുന്നത്. കഴിയാവുന്നിടത്തോളം പുറത്ത് പോകുന്നത് ഞാന്‍ ഒഴിവാക്കിയിരുന്നു. അങ്ങേയറ്റം ഭയപ്പെട്ടാണ് സാധനങ്ങൾ വാങ്ങാൻ പോയത്. രോഗം ബാധിച്ചവര്‍ തങ്ങളുടെ മുഖംമൂടികള്‍ ഊരിയ ശേഷം ഡോക്ടര്‍മാരുടെയും മറ്റുള്ളവരുടെയും മുഖത്തേക്ക് തുപ്പി അവര്‍ക്ക് രോഗം പകരുന്നതിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന കഥകള്‍ കേട്ടിരുന്നു. അതുകൊണ്ടുതന്നെ പുറത്തുനിന്നും വാങ്ങുന്ന എല്ലാ സാധനങ്ങളും കഴുകി ഉപയോഗിക്കുമായിരുന്നുവെന്നും അവർ പറയുന്നു.
Follow this Account for : latest update on #CoronaOutbreak
Another shocking footage that shows people deliberately spreading the deadly virus. This time in what looks like a hospital in China.#coronavirus #coronoavirus pic.twitter.com/ud6j7H3F29
— Coronavirus Live Updates (@Rntk____) January 29, 2020
Post Your Comments