ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ തൂക്കിലേറ്റാന്‍ ആരാച്ചാരെത്തി. മീററ്റ് ജയിലിലെ ആരാച്ചാര്‍ പവന് ജല്ലാദ് ആണ് ചുമതലയേറ്റത്. ഭാരവും ബലവും കൃത്യമാക്കാന്‍ ഡമ്മി ഉപയോഗിച്ചുള്ള പരിശോധന വെള്ളിയാഴ്ച നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇന്ദിരാഗാന്ധി വധക്കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയ കല്ലു ജല്ലാദിന്റെ ചെറുമകനാണു പവന്. കൊടുംകുറ്റവാളികളായ രംഗ, ബില്ല എന്നിവരുടെ വധശിക്ഷ നടപ്പാക്കിയതും ഇദ്ദേഹമാണ്. അഞ്ച് വധശിക്ഷകളില്‍ മുത്തച്ഛനൊപ്പം താന്‍ സഹായിയായിരുന്നെന്നും പവന് വ്യക്തമാക്കുന്നുണ്ട്.
നിര്‍ഭയ കേസില്‍ നാലു പ്രതികളെയും വധശിക്ഷയ്ക്കു വിധേയരാക്കുന്നതിനായി മരണവാറന്റ് പുറപ്പെടുവിച്ചിരുന്നു. പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാരെ നല്‍കണമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ യുപി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ മീററ്റ് ജയിലില്‍ നിന്ന് ആരാച്ചാരെ വിട്ടുനൽകിയിരിക്കുന്നത്.
Post Your Comments