കണ്ണൂര്‍: മുഴപ്പിലങ്ങാട് അഞ്ചാം വാര്‍ഡ് അംഗവും ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണുമായ മധ്യവയസ്കയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടമ്പൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിന് സമീപത്തെ എം.റീജ(50)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം. രാവിലെ പത്തു മണിയോടെ കുളിക്കുന്നതിനായി ബാത്റൂമില്‍ കയറിയതായിരുന്നു റീജ. പിന്നീട് തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരിശോധിച്ചപ്പോഴായിരുന്നു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Also : കോഴിക്കോട് ഇരുചക്ര വാഹനം 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
മുഴപ്പിലങ്ങാട് പഞ്ചായത്തിലെ മമ്മാക്കുന്ന് വാര്‍ഡ് കോണ്‍ഗ്രസ് മെമ്പറാണ്. സംസ്കാരം വെള്ളിയാഴ്ച10 മണിക്ക് പഞ്ചായത്ത് ശ്മശാനത്തില്‍ നടക്കും. ഭര്‍ത്താവ്: പ്രകാശൻ. മടപ്പുരക്കല്‍ കരുണൻ്റെയും സതിയുടെയും മകളാണ്. സഹോദരങ്ങള്‍: റജിന, റീന, സുരാജ്.
(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)
Post Your Comments