കോപ ഇറ്റാലിയയില്‍ ഇന്റര്‍ മിലാന് തകര്‍പ്പന്‍ വിജയം. ഇന്നലെ കോപ ഇറ്റാലിയ ക്വാര്‍ട്ടറില്‍ ഫിയൊറെന്റിനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അന്റോണിയോ കോണ്ടെയുടെ ഇന്റര്‍ മിലാന്‍ തോല്‍പ്പിച്ചത്. കാന്‍ഡ്രെവ, ബരെല എന്നിവരാണ് ഇന്റര്‍ മിലാനു വേണ്ടി സ്‌കോര്‍ ചെയ്തത്. 44ആം മിനുട്ടില്‍ കാന്‍ഡ്രെവ ആണ് ആദ്യം ഇന്ററിന് ലീഡ് നല്‍കിയത്. രണ്ടാം പകുതിയില്‍ ഒരു ഗംഭീര സ്‌ട്രൈക്കിലൂടെ ബരെല ഇന്ററിന്റെ വിജയവും ഉറപ്പിച്ചു. മാര്‍ട്ടിന്‍ കാസെറസ് ഫിയൊറെന്റിനയുടെ ആശ്വാസഗോള്‍ കണ്ടെത്തിയത്.
44ആം മിനുട്ടില്‍ കാന്‍ഡ്രെവ ആണ് ആദ്യം ഇന്ററിന് ലീഡ് നല്‍കിയത്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ 60 ആം മിനുട്ടില്‍ മാര്‍ട്ടിന്‍ കാസെറസ് ഫിയൊറെന്റിനയ്ക്ക് വേണ്ടി സമനില ഗോള്‍ നേടിയെങ്കിലും അതിന് വലിയ ആയുസ് ഉണ്ടായിരുന്നില്ല. 67 ആം മിനുട്ടില്‍ ബറേല ഇന്ററിന്റെ വിജയ ഗോള്‍ നേടി. സെമി ഫൈനലില്‍ നാപോളി ആയിരിക്കും ഇന്ററിന്റെ എതിരാളികള്‍.
ഇന്റര്‍ മിലാന്റെ പുതിയ സൈനിംഗ് ആയ എറിക്‌സണ്‍ ഈ മത്സരത്തോടെ ഇറ്റലിയില്‍ അരങ്ങേറ്റം നടത്തി. ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഇന്റര്‍ ടീമില്‍ എത്തിച്ച വിക്ടര്‍ മോസസ്, ആശ്ലി യങ് എന്നിവരും ഇന്നലെ കളത്തില്‍ ഉണ്ടായിരുന്നു.
Post Your Comments