Latest NewsIndiaNews

പൗരത്വ നിയമ ഭേദഗതിയിൽ ഇന്ത്യയ്ക്ക് നയതന്ത്ര വിജയം; യൂറോപ്യൻ യൂണിയന്റെ തീരുമാനം ഇങ്ങനെ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയിൽ നയതന്ത്ര വിജയം നേടി ഭാരതം. സംയുക്ത പ്രമേയത്തിനെതിരെ യൂറോപ്യൻ എം‌പിമാർ രംഗത്തു വന്നതിനാൽ പൗരത്വ പ്രമേയം യൂറോപ്യൻ യൂണിയൻ നാളെ വോട്ടിനിടില്ല. പ്രമേയം വോട്ടിനിടേണ്ടെന്ന് 356 എംപിമാർ ആവശ്യപ്പെട്ടു. എന്നാൽ, പ്രമേയം മാർച്ച് മാസത്തിൽ വോട്ടിനിട്ടേക്കുമെന്നാണ് സൂചന.

യൂറോപ്യൻ യൂണിയൻ പാർലമെന്‍റ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കുന്നതിൽ ഇന്ത്യ രംഗത്തെത്തിയിരുന്നു. വസ്തുതകളെക്കുറിച്ച് പൂർണവും കൃത്യവുമായ വിലയിരുത്തൽ നടത്തിയതിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുന്നത് ആയിരിക്കും നല്ലതെന്ന് ആയിരുന്നു യൂറോപ്യൻ യൂണിയൻ അംഗങ്ങളോട് മോദി സർക്കാർ പ്രതികരിച്ചത്.

ഇന്ത്യൻ പാർലമെന്‍റ് പാസാക്കിയ പൗരത്വ ഭേദഗതി നിയമം ലോകത്തിലെ ഏറ്റവും വലിയ അഭയാർഥി സമൂഹത്തെ സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് യൂറോപ്യൻ യൂണിയൻ എം.പിമാർ പ്രമേയത്തിൽ ഉന്നയിച്ചിരുന്നത്. ഇന്ത്യയിൽ നടപ്പാക്കാൻ പോകുന്ന പൗരത്വ ഭേദഗതി നിയമം ലോകത്തെ മുഴുവൻ ബാധിക്കുമെന്നാണ് ഇവർ വിലയിരുത്തിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ യൂറോപ്യന്‍ യൂണിയനില്‍ പ്രമേയം അവതരിപ്പിക്കാൻ 150ല്‍ അധികം വരുന്ന യൂറോപ്യന്‍ എംപിമാരാണ് തയ്യാറെടുത്തത്.

ALSO READ: പാക് പൗരനായിരുന്നപ്പോള്‍ നൗഷാദ് അവാര്‍ഡ് നല്‍കിയ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഇപ്പോള്‍ തനിക്കെതിരായ പ്രചാരണങ്ങളില്‍ മുന്നിലുള്ളത്;- സംഗീതജ്ഞൻ അദ്നാന്‍ സാമി

പൗരത്വവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ബാധ്യതകൾ ഇന്ത്യ ലംഘിച്ചെന്ന് കരട് പ്രമേയത്തിൽ ആരോപിച്ചിരുന്നു. ഈ നിയമഭേദഗതി കാരണം ജനങ്ങൾ വലിയ കഷ്ടപ്പാടുകൾ സഹിക്കേണ്ട അവസ്ഥയാണ് ഉള്ളതെന്നും കരട് പ്രമേയത്തിൽ ഉന്നയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button