തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയിൽ നേരിയ കുറവ്. പെട്രോൾ ലിറ്ററിന് 25 പൈസ കുറഞ്ഞ് 76.712 രൂപയിലാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഡീസൽ വിലയിൽ 23 പൈസയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലിറ്ററിന് 71.367 രൂപയിലാണ് ഡീസൽ വ്യാപരം നടക്കുന്നത്. ആഗോള വിപണിയിലെ വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
ഈ വര്‍ഷത്തിലെ ആദ്യ ദിനം പെട്രോൾ, ഡീസൽ വിലയിൽ വര്‍ധനവ് ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം ആദ്യ ദിനത്തിൽ പെട്രോളിന് 78.393 രൂപയിലും ഡീസലിന് 70.818 രൂപയിലുമായിരുന്നു വ്യാപാരം. കഴിഞ്ഞ ദിവസങ്ങളിൽ പെട്രോൾ, ഡീസൽ വിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഡിസംബറിൽ ഡീസൽ വിലയിൽ തുടര്‍ച്ചയായ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
കോഴിക്കോട് പെട്രോൾ ലിറ്ററിന് 75.703 രൂപയും ഡീസൽ ലിറ്ററിന് 70.343 രൂപയുമാണ് ഇന്നത്തെ നിരക്ക്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 76.712 രൂപയിലും ഡീസൽ ലിറ്ററിന് 71.367 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 75.372 രൂപയും ഡീസൽ 70.014 രൂപയുമാണ്.
ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയും ഡോളര്‍ രൂപ വിനിമയവും കണക്കാക്കിയാണ് രാജ്യത്തെ ഇന്ധനവില നിര്‍ണയിക്കുന്നത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോളിന് 73.36 രൂപയും ഡീസലിന് 66.36 രൂപയുമാണ്. രാജ്യവ്യാപാര തലസ്ഥാനമായ മുംബൈയിൽ പെട്രോളിന് 78.973 രൂപയും ഡീസലിന് 69.557 രൂപയുമാണ് വില നിലവാരം. ഇന്ന് ഒരു ബാരൽ അസംസ്കൃത എണ്ണയ്ക്ക് (ക്രൂഡ് ഓയിൽ) 59.50 ഡോളറാണ് വില. ഇറാൻ ആക്രമണത്തിന് പിന്നാലെ ക്രൂഡ് ഓയിലിന് 4.5 ശതമാനം വില വര്‍ധിച്ച് ബാരലിന് 69.35 ഡോളറിലെത്തിയിരുന്നു. അതേസമയം ഇന്ന് ഡോളര്‍ 71.39 രൂപയിലാണ് വിനിമയം നടക്കുന്നത്.
Post Your Comments