ബ്രസീലിയന്‍ ഫോര്‍വേഡ് റിച്ചാര്‍ലിസണിനായി ബാഴ്‌സലോണ വാഗ്ദനം ചെയ്ത 85 മില്യണ്‍ ഡോളര്‍ എവര്‍ട്ടണ്‍ നിരസിച്ചു. 100 ദശലക്ഷം യൂറോയ്ക്ക് തുല്യമായ ഓഫര്‍ ഉടന്‍ നിരസിക്കപ്പെട്ടുവെന്ന് സ്‌കൈ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. സുവാരസിന്റെ പരിക്കോടെ ബാഴ്‌സ പുതിയ സ്ട്രൈകറെ തേടുന്നതിന്റെ ഭാഗമായാണ് ഈ ശ്രമം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
22 വയസുകാരനായ റിച്ചാര്‍ളിസന്‍ ഡിസംബറില്‍ ആണ് എവര്‍ട്ടനില്‍ പുതിയ കരാര്‍ ഒപ്പിട്ടത്. തുടര്‍ന്ന് 65 മത്സരങ്ങളില്‍ നിന്ന് 24 ഗോളുകള്‍ നേടിക്കൊണ്ട് എവര്‍ട്ടണിന്റെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരില്‍ ഒരാളായി റിച്ചാര്‍ലിസണ്‍ മാറി. നിലവില്‍ ലാ ലീഗയില്‍ റയല്‍ മാഡ്രിഡിനേക്കാള്‍ 3 പോയിന്റ് പിറകിലാണ് ബാഴ്‌സ. അതുകൊണ്ടുതന്നെ ബാഴ്‌സലോണക്ക് ഒരു സൂപ്പര്‍ സ്‌ട്രൈക്കറെ അനിവാര്യമാണ്. അതുകൊണ്ട് തന്നെ താരത്തിനായി ബാഴ്‌സ വീണ്ടും രംഗത്ത് വരാനും സാധ്യതയുണ്ട്.
Post Your Comments