എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന സര്‍ക്കാരിന്റെ അടിയന്തര സേവനമായ കനിവ് 108 ആംബുലന്‍സിലേക്ക് സ്റ്റാഫ് നഴ്‌സ്, മെക്കാനിക്ക് ഒഴിവുകളിലേക്കും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍, ഓട്ടോമൊബൈല്‍ ടെക്‌നീഷ്യന്‍, റിസപ്ഷനിസ്റ്റ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, ടീം ലീഡര്‍ തുടങ്ങിയ തസ്തികകളിലേക്കും നിയമനം നടത്തുന്നു.
Also read : ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് : എസ്.ബി.ഐയില്‍ അവസരം, അപേക്ഷ ക്ഷണിച്ചു
യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ബി.എസ്.സി നഴ്‌സിങ്, ജി.എന്‍.എം, ഐ.ടി.ഐ/ഡിപ്ലോമ (മെക്കാനിക്കല്‍), ബി.സി.എ, ബി.എസ്.സി. താത്പര്യമുള്ളവര്‍ എംപ്ലോയബിലിറ്റി സെന്ററില്‍ ഫെബ്രുവരി മൂന്നിന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിന് ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപ സഹിതം ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04832 734 737.
Post Your Comments