ന്യൂഡല്‍ഹി: കൊറോണ വൈറസ് പ്രതിരോധത്തിന് ഹോമിയോ, യൂനാനി മരുന്നുകള്‍ ഫലപ്രദമായേക്കുമെന്നു കേന്ദ്ര ആയുഷ് മന്ത്രാലയം. കൊറോണ രോഗലക്ഷണങ്ങള്‍ക്കെതിരേ ആയുര്‍വേദ, യൂനാനി, നാട്ടുവൈദ്യ ശാഖകളിലെ ചില മരുന്നുകളും ആയുഷ് മന്ത്രാലയം ശിപാര്‍ശ ചെയ്‌തു. വൈറസ് ബാധയ്‌ക്കു സാധ്യതയുള്ള സാഹചര്യങ്ങളില്‍ വ്യക്‌തിശുചിത്വം കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശിച്ചു.
സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതി (സി.സി.ആര്‍.എച്ച്) ശാസ്‌ത്രോപദേശക സമിതിയുടെ യോഗത്തിനു ശേഷമാണ് അറിയിപ്പ്.വൈറസ് പ്രതിരോധമരുന്ന് എന്ന നിലയില്‍ ആര്‍സെനികം ആല്‍ബം-30 മൂന്നു ദിവസം വെറും വയറ്റില്‍ കഴിക്കാനാണു ശിപാര്‍ശ. കൊറോണ വൈറസ് ബാധിക്കാനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഒരു മാസത്തിനു ശേഷം ഇതേ മരുന്ന് ആവര്‍ത്തിക്കണം. ഇന്‍ഫ്‌ളുവന്‍സ പോലുള്ള രോഗങ്ങളുടെ പ്രതിരോധത്തിനും ഇതേ മരുന്നാണു നല്‍കുന്നത്.
Post Your Comments