ബെയ്ജിങ്: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സൈന്യത്തോട് രംഗത്തിറങ്ങാന്‍ ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍ പിങിന്റെ നിർദേശം. വൈറസിനെ പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യാന്‍ ഷി സൈന്യത്തോട് ആവശ്യപ്പെട്ടതായി ഷിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം കണക്കുകള്‍ പ്രകാരം ഇതുവരെ 132 പേരാണ് കൊറോണ ബാധയില്‍ ചൈനയില്‍ മരണപ്പെട്ടത്. ആറായിരത്തോളം പേര്‍ വൈറസ് ബാധ സ്ഥിരീകരിച്ച് ചികിത്സയില്‍ തുടരുകയാണ്. ചൈനയ്ക്ക് പുറമേ പതിനേഴ് വിദേശ രാജ്യങ്ങളിലും ഇതിനോടകം വൈറസ് ബാധ സംശയിച്ച് നിരവധി പേര്‍ നിരീക്ഷണത്തിലുണ്ട്. ചൈനക്കാര്‍ക്ക് പുറമേ ചൈനയിലുള്ള രണ്ട് ഓസ്ട്രേലിയക്കാര്‍ക്കും നാല് പാകിസ്ഥാന്‍കാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments