രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി ഷര്‍ജീല്‍ ഇമാമിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ആസാം പോലീസ്. രാജ്യദ്രോഹ പരാമര്‍ശം നടത്തിയ ഷര്‍ജീല്‍ ഇമാമിനെതിരെ ആദ്യം കേസെടുത്തത് ആസാം സര്‍ക്കാരാണ്. ചോദ്യംചെയ്യലിന് വേണ്ടി ഷര്‍ജീല്‍ ഇമാമിനെ വിട്ടുകിട്ടാന്‍ ആവശ്യപ്പെടുമെന്ന് ആസാം ഡി.ജി.പി ബാസ്കര്‍ ജ്യോതി മഹന്ത പറഞ്ഞു.ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി കോടതി ബുധനാഴ്ച അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
ഷര്‍ജീല്‍ ഇമാമിന്റെ മുഖ്യ പരാമര്‍ശം തന്നെ ആസാമിനെ ഇന്ത്യയില്‍ നിന്നും വിഘടിപ്പിക്കാനായിരുന്നു. അധികം വൈകാതെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റു സംസ്ഥാനങ്ങളും ഇമാമിനെ വിട്ടുകിട്ടാന്‍ ആവശ്യപ്പെടും.സുരക്ഷപ്രശ്‌നത്തെ തുടര്‍ന്ന് ചീഫ് മെട്രോപോളിറ്റണ്‍ മജിസ്‌ട്രേറ്റ് പുരുഷോത്തം പട്‌നായിക്കിന്‍റെ വസതിയിലാണ് ഷര്‍ജീലിനെ ഹാജരാക്കിയത്.
ജാമിഅ മില്ലിയ സര്‍വകലാശാലയിലും അലിഗഢിലും നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ബിഹാറിലെ ജഹാനാബാദില്‍ നിന്ന് ചൊവ്വാഴ്ചയാണ് ഷര്‍ജീല്‍ അറസ്റ്റിലായത്. ജാമിഅ മില്ലിയ, അലിഗഢ് മുസ്ലീം സര്‍വകലാശാല എന്നിവിടങ്ങളില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഷര്‍ജീല്‍ രാജ്യദ്രോഹ പ്രസംഗം നടത്തിയതിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
Post Your Comments