Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

ഷർജീൽ ഇമാമുൾപ്പെടെയുള്ള യു.എ.പി.എ തടവുകാരെ മോചിപ്പിക്കണമെന്ന ആവശ്യവുമായി കര്‍ഷകര്‍

യു.എ.പി.എ തടവുകാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ പ്രതിഷേധം. ഷര്‍ജീല്‍ ഇമാം, ഖാലിദ് സൈഫി, ഉമര്‍ ഖാലിദ്, ആസിഫ് ഇക്ബാല്‍ തന്‍ഹ, മസ്രത്ത് സഹ്‌റ, വരവര റാവു, ഹാനി ബാബു, സുധാ ഭരദ്വാജ്, റോണ വില്‍സണ്‍, സ്റ്റാന്‍ സ്വാമി, ഗൌതം നവലഖ, വെര്‍ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര എന്നിവരുള്‍പ്പെടെ 20 ലധികം തടവുകാരുടെ ചിത്രങ്ങള്‍ പതിച്ച പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് കര്‍ഷകര്‍ മനുഷ്യാവകാശ ദിനത്തില്‍ പ്രതിഷേധിച്ചത്.

യു.എ.പി.എ ഉപയോഗിച്ച്‌ ഭരണകൂടം തടവിലാക്കിയവര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് മനുഷ്യാവകാശ ദിനത്തില്‍ കര്‍ഷകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. വിവാദമായ രാജ്യത്തെ പുതിയ കാര്‍ഷിക ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 15 ദിവസമായി കര്‍ഷകര്‍ സമരരംഗത്താണ്. ഇതിനിടയിലാണ് ലോകമനുഷ്യാവകാശ ദിനമായ ഇന്ന് യു.എ.പി.എ ചുമത്തി സര്‍ക്കാര്‍ തടവിലാക്കിയിരിക്കുന്നവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ സമരരംഗത്ത് പ്രത്യേക പ്രതിഷേധം സംഘടിപ്പിച്ചത്.

read also: ‘മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കാര്യത്തിൽ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം’ – മമത ബാനര്‍ജി

സമരത്തിലുടനീളം തടവുകാരെ മോചിപ്പിക്കാനുള്ള ആവശ്യം നിരന്തരം ഉയര്‍ന്നിട്ടുണ്ട്. ‘യു.എ.പി.എ തടവുകാരെ മോചിപ്പിക്കലും ഞങ്ങളുടെ സമരത്തിന്‍റെ ആവശ്യമാണ്. മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് അജണ്ടയാണ് നടപ്പിലാക്കുന്നതെന്നും ഒരു വശത്ത് അദാനിയെയും അംബാനിയെയും പ്രീണിപ്പിക്കുകയും, മറുവശത്ത് അവകാശത്തിന് വേണ്ടി പോരാടുന്നവരെ ജയിലിലടക്കുകയും ചെയ്യുന്ന രീതിയാണ് അവര്‍ തുടരുന്നത്.’ കര്‍ഷകര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button