Latest NewsNewsIndia

ജീവനക്കാർ നിരവധിയുണ്ട്, മന്ത്രിമാർ വിദ്യാഭ്യാസമുള്ളവരാകണമെന്നില്ലെന്ന് ഉത്തർപ്രദേശ് മന്ത്രി

സീതാപൂര്‍: ഭരണ നിര്‍വഹണത്തിനായി മന്ത്രിമാര്‍ വിദ്യാസം നേടിയവരാകേണ്ട ആവശ്യമില്ലെന്ന് ഉത്തര്‍പ്രദേശ് ജയില്‍ മന്ത്രി ജെകെ സിങ്. അതത് വകുപ്പുകളിലെ ജോലികള്‍ കൃത്യമായി ചെയ്ത് തീര്‍ക്കാന്‍ മന്ത്രിമാര്‍ക്ക് കീഴില്‍ സെക്രട്ടറിമാരടക്കം വിവിധ ജീവനക്കാരുണ്ടെന്നും മന്ത്രി പറഞ്ഞു. സീതാപൂരിലെ സേത് റാം ഗുലാം പട്ടേല്‍ മെമ്മോറിയല്‍ കേളേജില്‍ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മന്ത്രിമാര്‍ വിദ്യാസമ്പന്നരാകേണ്ട ആവശ്യമില്ല. ഞാനൊരു മന്ത്രിയാണ്. എനിക്ക് കീഴില്‍ കാര്യങ്ങള്‍ ചെയ്യാൻ സെക്രട്ടറിമാരും അടക്കം നിരവധി ജോലിക്കാരുണ്ട്. ജയില്‍ മന്ത്രിയെന്ന നിലയില്‍ ഭരണനിര്‍വഹണത്തിന് ഞാന്‍ ജയിലിലേക്ക് നേരിട്ട് പേകേണ്ട ആവശ്യമില്ല. ജയിലര്‍ക്ക് കീഴില്‍ മറ്റുള്ള ജീവനക്കാര്‍ ജയിലിന്‍റെ പ്രവര്‍ത്തനങ്ങൾ നല്ലതായി നടത്തും.’- മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button