ഹൈദ്രാബാദ്: തെലങ്കാനയില്‍ ബിജെപിയ്ക്ക് മുന്നേറ്റം. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 240 മുനിസിപ്പല്‍ ഡിവിഷനുകളില്‍ ബിജെപി വിജയിച്ചു. .
സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും മാത്രമല്ല, ഗ്രേറ്റര്‍ ഹൈദരാബാദിന്റെ ചുറ്റളവില്‍ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ബിജെപി ഗണ്യമായ നേട്ടം കൈവരിച്ചു.അമാംഗല്‍, തുക്കുഗുഡ, മക്താല്‍ എന്നീ മൂന്ന് മുനിസിപ്പാലിറ്റികളാണ് ബിജെപി നേടിയത് .ഇതോടെ തെലങ്കാനയില്‍ മീര്‍പേട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ബിജെപി രണ്ടാമത്തെ വലിയ പാര്‍ട്ടിയായി ഉയര്‍ന്നു.
ബാദാങ്‌പേട്ട് കോര്‍പ്പറേഷനില്‍,ബിജെപി 10 സീറ്റുകള്‍ നേടി. കോണ്‍ഗ്രസിന് ഏഴ് സീറ്റുകളും ലഭിച്ചു.കഴിഞ്ഞ പര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് ശേഷം ബിജെപി തെലങ്കാനയില്‍ നടത്തിയ സംഘടനാ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് മികച്ച നേട്ടം കൈവരിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞത്. തെലങ്കാന പ്രഭാരി പികെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ അടുക്കും ചിട്ടയും ഉള്ള പ്രവര്‍ത്തനമാണ് ബിജെപി സംസ്ഥാനനേതൃത്വം നടത്തിയത്. രണ്ടും മൂന്നും പാര്‍ലമെന്‍റ് മണ്ഡലങ്ങളെ ഒരു ക്ലസ്റ്റര്‍ ആയി തിരിച്ചായിരുന്നു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം. ഓരോ ക്ലസ്റ്ററുകളുടെയും മേല്‍നോട്ടം സംസ്ഥാന നേതാക്കള്‍ക്കായിരുന്നു.
ബിജെപി കേരളാ ഘടകം മുന്‍ അദ്ധ്യക്ഷനായ പികെ കൃഷ്ണദാസ് വാര്‍ഡ് തല പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ കൃത്യമായ ഇടവേളകളില്‍ നടത്തിയിരുന്നു.
ഇങ്ങനെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലം ബിജെപി ക്ക് ലഭിക്കുകയും ചെയ്തു.ഇക്കുറി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി എണ്ണം മെച്ചപ്പെടുത്തിയെന്നു മാത്രമല്ല,
മൊത്തം 129 മുനിസിപ്പാലിറ്റികളിലും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും 60 ശതമാനത്തിലധികം പ്രാതിനിധ്യം നേടുകയും ചെയ്തു. 60 ഡിവിഷനുകളുള്ള നിസമാബാദ് മുനിസിപല്‍ കൊര്‍പറേഷനില്‍ ബിജെപി 28 സീറ്റുകളില്‍ വിജയം നേടി.
Post Your Comments