ന്യൂഡൽഹി: കെ.ടി ജലീലിന്‍റെ ആസാദി പരാമർശത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ നിർണ്ണായക നിലപാടുമായി ബി.ജെ.പി. ജലീലിനെതിരെ കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് പരാതി കൊടുക്കുമെന്ന് ബി.ജെ.പി നേതാവ് പി കെ കൃഷ്ണദാസ് വ്യക്തമാക്കി. ജലീലിന്‍റെ പരാമർശം സി.പി.എമ്മിന്‍റെ നിർദ്ദേശ പ്രകാരമാണെന്നും ജിഹാദി വോട്ട് കിട്ടാനാണ് പരാമർശം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ജലീലിന്റെ കശ്മീർ സന്ദർശനം ദുരൂഹമാണെന്നും ജലീൽ പാകിസ്ഥാൻ പ്രതിനിധിയാണെന്നും നിയമസഭയിൽ ഇരിക്കുന്നതെന്നും ജലീലിന്‍റെ കൂടെ ഇരിക്കണമോ എന്ന് പ്രതിപക്ഷവും തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പാകിസ്ഥാൻ ചാരനെ പോലെയാണ് ജലീലിന്‍റെ വാക്കുകൾ എന്നാണ് കെ സുരേന്ദ്രന്‍ പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത് കൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല. ഇന്ത്യൻ അതിർത്തി അംഗീകരിക്കാത്ത ആളാണ് ജലീലെന്നും നിയമ നടപടി നേരിടണമെന്നും അദ്ദേഹം പറഞ്ഞു. ജലീൽ മാപ്പ് പറയണമെന്നും ജലീലിനെതിരെ ബി.ജെ.പി പ്രതിഷേധം ശക്തമാക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി
Post Your Comments