Jobs & VacanciesLatest NewsNewsOmanGulf

അധ്യാപകർക്ക് ഗൾഫ് രാജ്യത്ത് അവസരം : അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് ഒമാനിലെ പ്രമുഖ ഇന്ത്യന്‍ സ്‌കൂളിലേക്ക് വിവിധ തസ്തികളില്‍ നിയമനം നടത്തുന്നു. ഏതെങ്കിലും സിബിഎസ്ഇ/ഐസിഎസ്ഇ സ്‌കൂളില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

മ്യൂസിക് ടീച്ചര്‍ (ഡിഗ്രി /ഡിപ്ലോമ ഇന്‍ മ്യൂസിക് ), ഡാന്‍സ് ടീച്ചര്‍(ഡിഗ്രി), ഫിസിക്കല്‍ എഡ്യൂക്കേറ്റര്‍ (സ്ത്രീകള്‍-ബി.പി.എഡ് /എം.പി.എഡ് ), സ്റ്റുഡന്റസ് കൗണ്‍സിലര്‍ (പി ജി/ഡിഗ്രി +ഡിപ്ലോമ ഇന്‍ സൈക്കോളജി), കെ. ജി ടീച്ചര്‍ (ഡിഗ്രി+ബിഎഡ്/ടി.ടി.സി/ മോണ്ടെിസൊറി ട്രെയിനിംഗ്) എന്നീ തസ്തികകളിലാണ് നിയമനം.

ആകര്‍ഷകമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കും. താല്പര്യമുള്ളവര്‍ ബയോഡാറ്റ Eu@odepc.in എന്ന ഇമെയില്‍ ഐഡിയിലേക്ക് ജനുവരി 29 നകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.ബന്ധപ്പെടേണ്ട നമ്പര്‍: 0471-2329440/41/42/43/45.

shortlink

Related Articles

Post Your Comments

Related Articles


Back to top button