കൊച്ചി: കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായ സംഘത്തിന്റെ മുഖ്യകണ്ണിയുടെ ഫോൺ പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിപ്പിക്കുന്ന സന്ദേശങ്ങൾ. മാലാഖ’ വന്നിട്ടുണ്ട്, ‘ചായ കുടി’ക്കാൻ പോരേ ‘ഹണിബീ’ എന്നാണ് ഓൺലൈൻ സെക്സ് റാക്കറ്റ് സംഘത്തിന്റെ രഹസ്യകോഡ്. യുവതിയുടെ ഫോട്ടോയ്ക്കൊപ്പം ഏതാണ്ട് 70 പേർക്ക് അയച്ചു കൊടുത്തതാണ് ഈ സന്ദേശം.
ഇരിങ്ങാലക്കുട കിഴുത്താണിയിയിൽ നിന്നും സെക്സ് റാക്കറ്റ് കഴിഞ്ഞ ദിവസമാണ് പിടിയിലായത്. സംഘത്തിന്റെ നടത്തിപ്പുകാരൻ കൊടുങ്ങല്ലൂർ പെരിഞ്ഞനം പൊൻമാനിക്കുടം കീഴ്പ്പുള്ളി സുഷിൻ എന്ന സുഷി, മനവലശേരി പാലയ്ക്കൽ അനീഷ് എന്ന ജെഷിൻ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത് പിന്നാലെ ഓടിയിട്ടാണ്. പലരും ഉടുതുണി ഇല്ലാതെ ഓടിയപ്പോൾ ഫോണുകളും കൊണ്ടുപോയതിനാൽ പല തെളിവുകളും ലഭിച്ചില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മോഡലിങ്ങിന് അവസരം നൽകുമെന്ന വാഗ്ദാനം വിശ്വസിച്ചെത്തിയ 19 കാരി പരാതിപ്പെട്ടതോടെയാണ് സംഘത്തെക്കുറിച്ചു പൊലീസിന് ഇവരെക്കുറിച്ച് വിവരം ലഭിച്ചത്.
Post Your Comments