ആലുവ: ആലുവയിൽ പൗരത്വ ഭേദഗതി പ്രക്ഷോഭം മറയാക്കി കലാപത്തിന് ആഹ്വനം ചെയ്‌ത എസ് ഡി പി പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. പൗരത്വ നിയമത്തിനു എതിരായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ ചില സംഘടനകള്‍ ഹൈജാക്ക് ചെയ്യുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നിലനില്‍ക്കുമ്ബോള്‍ തന്നെയാണ് ആലുവയില്‍ കലാപത്തിനുള്ള മനഃപൂര്‍വ ശ്രമങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്.
പൗരത്വ നിയമത്തിന്നെതിരെ കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭം മറയാക്കി ചില സംഘടനകള്‍ കലാപത്തിന് കോപ്പു കൂട്ടുന്നുണ്ടോ എന്നാണ് പൊലീസ് നിരീക്ഷിക്കുന്നത്. പൗരത്വനിയമ വിശദീകരണ യോഗത്തിന് ആര്‍എസ്‌എസ് നടത്തിയ പ്രകടനത്തിന്റെ നേര്‍ക്ക് ഒരു വിഭാഗം എസ്ഡിപിഐ-എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടിച്ചു കൂടി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു. തികച്ചും പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് എസ്ഡിപിഐ-എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ നിലകൊണ്ടത്.
സംഘപരിവാര്‍ നടത്തിയ ജാഥയ്ക്ക് നേരെയാണ് പ്രകോപനപരമായ മുദ്രാവാക്യം മുഴങ്ങിയത്. കൈവെട്ടും തലവെട്ടും എന്ന് പറഞ്ഞുള്ള മുദ്രാവാക്യമാണ് മുഴങ്ങിയത്. ആര്‍എസ്‌എസ് പ്രകടനം നടക്കുമ്ബോള്‍ ഈ വിഷയത്തിന് എതിരായി പ്രകടനം നടത്താനോ തടിച്ചു കൂടി മുദ്രാവാക്യം മുഴക്കാനോ പൊലീസ് അനുവാദം നല്‍കാറില്ല. സംഘര്‍ഷം സൃഷ്ടിക്കുന്ന ശ്രമത്തിന്റെ ഭാഗമായി കരുതിയാണ് അനുമതി നിഷേധിക്കുക പതിവ്.
ആലുവ സംഭവം മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പൊലീസ് വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ സംഭവം ഗൗരവതരമായി കണ്ടു മതസ്പര്‍ദ്ദ സൃഷ്ടിക്കുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ആലുവ പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഐപിസി 143, 147, 151 എ, 163 എ, 149 വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
Post Your Comments