ന്യൂഡൽഹി: താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ്. ദയാഹർജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെ മുകേഷ് സമർപ്പിച്ച ഹർജി സുപ്രീം കോടതി കഴിഞ്ഞ ദിവസം പരിഗണിക്കവെ ഇയാളുടെ അഭിഭാഷകയായ അഞ്ജന പ്രകാശ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘കോടതി വധശിക്ഷ മാത്രമാണ് വിധിച്ചത്.. ബലാത്സംഗവും വിധിക്കപ്പെട്ടിരുന്നോ? കഴിഞ്ഞ 5 വർഷമായി ഉറങ്ങാനായിട്ടില്ല.. ഉറങ്ങാൻ ശ്രമിക്കുമ്പോൾ മരണവും മര്‍ദ്ദനവുമാണ് സ്വപ്നം കാണുന്നത്’ എന്ന് പ്രതിക്കായി അഭിഭാഷകയായ കോടതിയോട് വ്യക്തമാക്കി.
Read also: നിര്‍ഭയ കേസില്‍ മുകേഷ് സിംഗിന് ഇനി തൂക്കിലേറാം; പ്രതിയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇങ്ങനെ
നിർഭയ കേസിലെ മറ്റൊരു പ്രതിയായ രാം സിംഗ് ജയിലിൽ കൊല്ലപ്പെട്ടതാണെന്ന ആരോപണവും അഭിഭാഷക കോടതിയില്‍ ഉന്നയിച്ചിരുന്നു. കേസിലെ മുഖ്യപ്രതിയായ രാം സിംഗിനെ 2013 ലാണ് ജയിൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കേസ് ആത്മഹത്യയെന്ന പേരിൽ അന്വേഷണം അവസാനിപ്പിച്ചുവെന്നും എന്നാൽ ഇത് കൊലപാതകമായിരുന്നുവെന്നും അഭിഭാഷക കൂട്ടിച്ചേർക്കുന്നു.
Post Your Comments