ബജാജ് ചേതക് ഇലക്ട്രിക്കിന് കടുത്ത വെല്ലുവിളിയുമായി ടിവിഎസ്. തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ ഐ ക്യൂബ് ടിവിഎസ് അവതരിപ്പിച്ചു. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, തിളങ്ങുന്ന ലോഗോ എന്നിവയാണ് സ്കൂട്ടറിന്റെ പ്രധാന സവിശേഷതകൾ.
4.4 കിലോവാട്ട് ബാറ്ററിയാണ് ഈ വാഹനത്തെ നിരത്തിൽ കരുത്തനാക്കുന്നത്. പൂജ്യത്തില്‍ നിന്നും 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 4.2 സെക്കന്‍ഡുകള്‍ മതിയെന്നും ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 75 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്നും ടിവിഎസ് അവകാശപ്പെടുന്നു.
Also read : നോർത്ത് ഈസ്റ്റിനെ വീഴ്ത്തി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് എടികെ
1.15 ലക്ഷം രൂപയാണ് ഈ സ്‌കൂട്ടറിന് നല്‍കിയിരിക്കുന്ന എക്‌സ്‌ഷോറൂം വില. സ്‌കൂട്ടറിനൊപ്പം ഹോം ചാര്‍ജിങ് സംവിധാനവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഐ ക്യൂബ് ഇലക്ട്രികിന്റെ വിൽപ്പന എന്ന് മുതലെന്നു കമ്പനി അറിയിച്ചിട്ടില്ല.
Post Your Comments