തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറിയായി നിയമിതനായ മാത്യൂ കുഴല്‍നാടന്‍ പ്രഫഷനല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജി വച്ചു. ഇത് സംബന്ധിച്ച കത്ത് കെപിസിസി പ്രസിഡന്റിന് കൈമാറി. ഇരട്ടപ്പദവി ഒഴിവാക്കണമെന്ന് കെപിസിസി പ്രസിഡന്റെ നിലപാടിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് രാജി.
എല്ലാ പദവികളിലേക്കും അര്‍ഹരായ ഒരുപാട് നേതാക്കള്‍ കോണ്‍ഗ്രസ്സിലുണ്ട്. എന്നാല്‍, അവര്‍ക്ക് നല്‍കാന്‍ കഴിയുന്നത്ര അവസരങ്ങളോ പദവികളോ ഇല്ലാ എന്നിരിക്കെ. ഏതാനും ആളുകള്‍ എല്ലാ പദവികളും സ്വന്തമാക്കുന്നത് അനീതിയാണ്. കെ.പി.സി.സി പ്രസിഡന്റിന്റെ ഈ നിലപാടിനോട് പൂര്‍ണ്ണ യോജിപ്പാണ് ഉള്ളതെന്ന് രാജി കത്ത് നല്‍കിയ ശേഷം അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പുനഃസംഘടനയില്‍ ഒരാള്‍ക്ക് ഒരു പദവി എന്ന തത്വം പാലിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമായി ഞാന്‍ കാണുന്നു. എം.എല്‍.എ മാരെ ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത് നല്ല മാതൃകയായി. ഇത് പാര്‍ട്ടിയില്‍ ഒരു സംസ്‌കാരമായാല്‍ നന്നായിരിക്കുമെന്നും രാജിക്കത്ത് കെ.പി.സി.സി പ്രസിഡന്റിനും, ദേശീയ ചെയര്‍മാന്‍ ശശി തരൂരിനും അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിഏല്‍പ്പിച്ച വലിയ ഉത്തരവാദിത്വം നിറഞ്ഞ മനസ്സോടെ എറ്റെടുക്കുന്നു. ഗ്രൂപ്പുകള്‍ക്കതീതമായി പാര്‍ട്ടി താല്‍പ്പര്യം ഉയര്‍ത്തി പിടിച്ച് പ്രവര്‍ത്തിക്കും.യുവാക്കള്‍ക്ക് കൂടുതല്‍ അവസരത്തന് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments